banner

സംസ്ഥാനത്ത് ജൂണ്‍ ആദ്യവാരം മുതൽ കാലവര്‍ഷം എത്തിയേക്കും



തിരുവനന്തപുരം : സംസ്ഥാനത്ത് കാലവര്‍ഷം ജൂണ്‍ ആദ്യവാരം എത്തിയേക്കുമെന്ന് കാലാവസ്ഥാ വകുപ്പ്. കാലവര്‍ഷം ജൂണ്‍ നാലോട് കൂടി എത്താനാണ് സാധ്യത. നാല് ദിവസം വൈകിയാകും മണ്‍സൂണ്‍ എത്തുകയെന്നത് പ്രതീക്ഷിച്ചിരുന്നതാണെന്നും കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം വ്യക്തമാക്കി.

മെയ് 16 മുതല്‍ 20 വരെ കേരളത്തില്‍ ഒറ്റപ്പെട്ടയിടങ്ങളില്‍ മഴയ്ക്ക് സാധ്യതയെന്നും മുന്നറിയിപ്പുണ്ട്. ഇടിമിന്നലോട് കൂടിയ മഴയ്ക്ക് സാധ്യതയെന്നാണ് മുന്നറിയിപ്പ്. കേരള-കര്‍ണാടക തീരങ്ങളില്‍ മത്സ്യബന്ധനത്തിന് തടസമില്ല. ലക്ഷദ്വീപ് തീരത്ത് മത്സ്യബന്ധനത്തിന് പോകാന്‍ പാടില്ലെന്നും കാലാവസ്ഥാ വകുപ്പ് അറിയിച്ചു.

അതേസമയം സംസ്ഥാനത്ത് വീണ്ടും താപനില കൂടാന്‍ സാധ്യതയുണ്ടെന്നും മുന്നറിയിപ്പുണ്ട്. എട്ട് ജില്ലകളില്‍ താപനില ഉയരുമെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ് മുന്നറിയിപ്പ് നല്‍കി. മുന്നറിയിപ്പിനെ തുടര്‍ന്ന് യെല്ലോ അലേര്‍ട്ട് പ്രഖ്യാപിച്ചിട്ടുണ്ട്. കോഴിക്കോട്, പാലക്കാട് ജില്ലകളില്‍ 37 ഡിഗ്രി വരെ താപനില ഉയരാം. കണ്ണൂര്‍, മലപ്പുറം, തിരുവനന്തപുരം ജില്ലകളില്‍ താപനില 35 ഡിഗ്രി വരെ ഉയരാന്‍ സാധ്യതയുണ്ട്. കോട്ടയം, ആലപ്പുഴ, കൊല്ലം ജില്ലകളില്‍ 36 ഡിഗ്രി വരെയും താപനില ഉയരാം.

Post a Comment

0 Comments