കൊയിലാണ്ടി : കോഴിക്കോട് ചേമഞ്ചേരിയില്‍ അമ്മയും കുഞ്ഞും കിണറ്റില്‍ മരിച്ച നിലയിൽ. ചേമഞ്ചേരി തുവക്കോട് പോസ്റ്റ്ഓഫീസിന് സമീപം മാവിള്ളി പ്രജിത്തിന്റെ ഭാര്യ ധന്യ (35), മകള്‍ തീര്‍ത്ഥ (ഒന്നര) എന്നിവരുടെ മൃതദേഹങ്ങളാണ് വീട്ടിലെ കിണറ്റില്‍ കണ്ടെത്തിയത്.
നാട്ടുകാര്‍ വിവരമറിയിച്ചതിനെത്തുടര്‍ന്ന് അഗ്നിശമനസേന എത്തിയാണ് മൃതദേഹങ്ങള്‍ പുറത്തെടുത്ത് മെഡിക്കൽ കോളജ് ആശുപത്രിയിലേക്ക് മാറ്റിയത്. പ്രജിത്ത് യുഎഇയില്‍ ഹെല്‍ത്ത് സെന്ററില്‍ ജോലി ചെയ്യുകയാണ്. ഇവരുടെ മൂത്ത മകള്‍ ധന്യയുടെ വീട്ടിലാണ് ഉള്ളത്.
0 Comments