തിരുവനന്തപുരം : കൊട്ടാരക്കര താലൂക്ക് ആശുപത്രിയില്‍ യുവ വനിതാ ഡോക്ടര്‍ ഡ്യൂട്ടിക്കിടെ കൊല ചെയ്യപ്പെട്ടതില്‍ പ്രതിഷേധിച്ച് സമരം നടത്തുന്ന ഡോക്ടര്‍മാരുമായി ഇന്ന് മുഖ്യമന്ത്രി ചര്‍ച്ച നടത്തും. ഐ എം എ, കെ.ജി.എം.ഒ.എ അടക്കമുള്ള ഡോക്ടര്‍മാരുടെ സംഘടനാ പ്രതിനിധികളുമായി ആരോഗ്യ പ്രിന്‍സിപ്പല്‍ സെക്രട്ടറി മുഹമ്മദ് ഹനീഷ് ഇന്നലെ നടത്തിയ ചര്‍ച്ച പരാജയപ്പെട്ടതോടെ സമരം ഇന്നത്തേക്ക് കൂടി വ്യാപിപ്പിക്കാന്‍ സംഘടനകള്‍ തീരുമാനിച്ചിരുന്നു.
ഈ സാഹചര്യത്തിലാണ് മുഖ്യമന്ത്രി നേരിട്ട് ചര്‍ച്ച നടത്തുന്നത്. ഇന്ന് രാവിലെ പത്തരയ്ക്ക് മുഖ്യമന്ത്രിയുടെ ഓഫീസിലാണ് ചര്‍ച്ച നടക്കുക. ചര്‍ച്ചയില്‍ തീരുമാനമാകുന്നത് വരെ എമര്‍ജന്‍സി സേവനങ്ങള്‍ ഒഴികെയുള്ള ഡ്യൂട്ടികളില്‍ നിന്നും ഡോക്ടര്‍മാര്‍ വിട്ടു നില്‍ക്കും. ആരോഗ്യ പ്രവര്‍ത്തകരുടെ സുരക്ഷ ഉറപ്പാക്കുന്നതു വരെ വി.ഐ.പി ഡ്യൂട്ടി ബഹിഷ്‌കരിക്കുന്നതിനും തീരുമാനിച്ചിട്ടുണ്ട്.
0 Comments