banner

സ്കൂട്ടറിൽ നിന്ന് പിടികൂടിയത് രണ്ട് കിലോ കഞ്ചാവ്!, കടത്തിന് ഉപയോഗിച്ച ഇരുചക്രവാഹനവും യുവാവും പോലീസ് പിടിയിൽ



കോഴിക്കോട് : രണ്ട് കിലോഗ്രാം കഞ്ചാവുമായി യുവാവിനെ എക്സൈസ് വിഭാഗം അറസ്റ്റ് ചെയ്തു. കോഴിക്കോട് കല്ലായി നൈനാംവളപ്പ് പള്ളിക്കണ്ടി ദേശത്ത് സൗദ മൻസിൽ വീട്ടിൽ സാലിചൻ എന്ന ഷാഹുൽ ഹമീദിനെയാണ് എക്സൈസ് ഓഫീസർ പിടികൂടിയത്. ഫറോക്ക് എക്സൈസ് ഇൻസ്പക്ടർ മനോജ് പടിക്കത്തിന്റെ നേതൃത്വത്തിലുള്ള സംഘമാണ് പ്രതിയെ പിടികൂടിയത്. സിവിൽ എക്സൈസ് ഓഫീസർ മാരായ പ്രശാന്ത് കെ എം, അർജുൻ കെ,വിനു വിൻസെന്റ്, രജുൽ.ടി,ജിനീഷ്.എ.എം എന്നിവരും സംഘത്തിലുണ്ടായിരുന്നു.

കഞ്ചാവ് കടത്തികൊണ്ടുവരാൻ ഉപയോഗിച്ച സ്കൂട്ടറും എക്സൈസ് കസ്റ്റഡിയിലെടുത്തു. വ്യാപകമായി കോഴിക്കോട് ജില്ലയിൽ മയക്കുമരുന്ന് വേട്ട നടക്കുകയാണ്. കഞ്ചാവിന് പുറമെ ന്യൂ ജൻ സിന്തറ്റിക് മയക്കുമരുന്നായി എംഡിഎംഎയും പിടികൂടുന്നുണ്ട്. യുവാക്കളാണ് കൂടുതലായും അറസ്റ്റിലാകുനത്. പൊലീസും എക്സൈസും നടത്തുന്ന പരിശോധനകളിൽ ദിവസവും ജില്ലയിൽ മയക്കുമരുന്ന് വേട്ട നടക്കുകയാണ്. അശങ്ക ഉയർത്തുന്ന തരത്തിലാണ് സമൂഹത്തിൽ മയക്കുമരുന്നിന്റെ ഉപയോഗം വർദ്ധിച്ചിരിക്കുന്നത്.

Post a Comment

0 Comments