banner

സരസ് മേളയെ ഇളക്കി മറിച്ച് "റിഥം ഓഫ് റിമി" ഷോ; പ്രവർത്തി ദിനം ആയിരുന്നിട്ടും ഒഴുകിയെത്തിയത് ആയിരങ്ങൾ; കൊല്ലത്തെ വിശേഷങ്ങൾ!!



പ്രവർത്തി ദിനം ആയിരുന്നിട്ടും വൈകുന്നേരം നഗരത്തിൽ പലയിടത്തും മഴ ഉണ്ടായിരുന്നിട്ടും സരസ് മേളയിലേക്ക് ആയിരങ്ങൾ ഒഴുകിയെത്തി. വൈകിട്ട് എട്ട് മണിയോടെ പ്രശസ്ത പിന്നണി ഗായിക റിമി ടോമി അവതരിപ്പിച്ച "റിഥം ഓഫ് റിമി" ഷോ ആസ്വദിക്കാൻ എത്തിയത് 7500 ലധികം കാണികൾ!
പഴയ മലയാളം മെലഡിയും പുതിയ ഗാനങ്ങളും കോർത്തിണക്കിയ ഗാനമേള കാണികളെ ആവേശത്തിലാക്കി. 
എല്ലാത്തരം കാണികളും ഒരു പോലെ ആസ്വദിക്കുന്ന ഗാനങ്ങളായിരുന്നു കൂടുതലായും പരിപാടിയിൽ ഉൾപ്പെടുത്തിയത്.
പാട്ടിനൊപ്പം റിമിയുടെയും സംഘത്തിന്റെയും നൃത്ത ചുവടുകൾ കൂടിയായപ്പോൾ അക്ഷരാർത്ഥത്തിൽ സരസ് മേള ഉത്സവ നഗരിയായി.
മെയ് ഏഴിനാണ് സരസ് മേള സമാപിക്കുക. 
കുടുംബശ്രീ ഒരുക്കിയിരിക്കുന്ന ഭക്ഷണ സ്റ്റാളുകളും സായാഹ്നങ്ങളിലെ കലാപരിപാടികളും ഇതിനോടകം വലിയ ജനപ്രീതിയാണ് ആർജിച്ചിരിക്കുന്നത്. പ്രവേശനം സൗജന്യം.

إرسال تعليق

0 تعليقات