കണ്ണൂര്‍ : സഹകരണ ബാങ്ക് തിരഞ്ഞെടുപ്പില്‍ പാര്‍ട്ടി വിരുദ്ധ പ്രവര്‍ത്തനങ്ങള്‍ക്ക് നേതൃത്വം കൊടുത്തതിനെ തുടര്‍ന്ന് കോണ്‍ഗ്രസ് നേതാവും കണ്ണൂര്‍ കോര്‍പ്പറേഷന്‍ വികസന സ്റ്റാന്‍ഡിംഗ് കമ്മിറ്റി അംഗവുമായ പി കെ രാഗേഷിനെ അടക്കം ഏഴ് പേര്‍ക്കെതിരെ നടപടി. പള്ളിക്കുന്ന സഹകരണ ബാങ്ക് തിരഞ്ഞെടുപ്പിന് പിന്നാലെയാണ് നടപടി.പി കെ രാഗേഷിന് പുറമേ സഹോദരനും ബാങ്ക് പ്രസിഡന്റുമായ പി കെ രഞ്ജിത്ത്, ചേറ്റൂര്‍ രാഗേഷ്, എം കെ അഖില്‍, പി കെ സൂരജ്, കെ പി രതീപന്‍, എം വി പ്രദീപ് കുമാര്‍ എന്നിവര്‍ക്കെതിരെയാണ് നടപടി.
കെ പി അനിത, കെ പി ചന്ദ്രന്‍ എന്നിവരെ പാര്‍ട്ടിയില്‍ നിന്നും സസ്‌പെന്‍ഡ് ചെയ്യുകയും ചെയ്തു. ബാങ്ക് തിരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് പള്ളിക്കുന്ന മണ്ഡലം കമ്മിറ്റിയും ബൂത്ത് കോണ്‍ഗ്രസ് കമ്മിറ്റിയും പിരിച്ചുവിട്ടതായും ഡിസിസി പ്രസിഡന്റ് മാര്‍ട്ടി ജോര്‍ജ് അറിയിച്ചു. ഔദ്യോഗിക പാനല്‍ പരാജയപ്പെട്ടതിന് പിന്നില്‍ പി കെ രാഗേഷ് ഉള്‍പ്പെടെയുള്ളവരാണെന്നാണ് പാര്‍ട്ടി കണ്ടെത്തല്‍.
0 Comments