വൈകീട്ട് സംഘടിപ്പിക്കുന്ന വാർത്താ സമ്മേളനത്തിൽ വിദ്യാഭ്യാസ മന്ത്രി വി.ശിവൻകുട്ടിയാണ് ഫലങ്ങൾ പ്രഖ്യാപിക്കുക. ഇതിന് ശേഷം നാല് മണിയോടെയാകും വെബ്‌സൈറ്റുകളിലും SAPHALAM 2023 എന്ന മൊബൈൽ ആപ്പിലും ഫലം ലഭ്യമാകുക. 4,32,436 വിദ്യാർത്ഥികളാണ് ഇക്കുറി പരീക്ഷ എഴുതിയത്.
കഴിഞ്ഞ വർഷം 83.87 ശതമാനമായിരുന്നു വിജയം. ഇക്കുറി ഇതിൽ വലിയ വർദ്ധനവ് ഉണ്ടാകുമെന്നാണ് പ്രതീക്ഷിക്കുന്നത്. ഇത്തവണ ഗ്രേസ് മാർക്ക് അനുവദിച്ചിട്ടുണ്ട്. ഇത് വിജയശതമാനത്തിൽ വർദ്ധനവ് ഉണ്ടാക്കുമെന്നാണ് പ്രതീക്ഷ.
0 Comments