banner

മഹിളാ മന്ദിരത്തില്‍ നിന്ന് ഒളിച്ചോടിയ പെണ്‍കുട്ടിയെ പീഡിപ്പിച്ച കേസിലെ പ്രതിയ്ക്ക് ജീവപര്യന്തം തടവ്



തിരുവനന്തപുരം : മഹിളാ മന്ദിരത്തില്‍ നിന്ന് ചാടിപ്പോയ പെണ്‍കുട്ടിയെ കൂട്ടിക്കൊണ്ടു പോയി വിവാഹം കഴിച്ചുവെന്ന് വിശ്വസിപ്പിച്ച ശേഷം പീഡിപ്പിച്ച യുവാവിനെ ജീവപര്യന്തം കഠിന തടവിന് ശിക്ഷിച്ചു. നെയ്യാറ്റിന്‍കര അമരവിള നടുവോര്‍ക്കൊല്ല റെയില്‍വേ ഗേറ്റിനു സമീപം കൃഷ്ണ വിലാസം വീട്ടില്‍ സനല്‍കുമാറിനെ (27) യാണ് തിരുവനന്തപുരം പോക്‌സോ കോടതി ജഡ്ജി എം.പി. ഷിബു ശിക്ഷിച്ചത്. 2016 ലാണ് കേസിനാസ്പദമായ സംഭവം.  

പ്രതി 50,000 രൂപ പിഴയടക്കണമെന്നും കോടതി വിധിച്ചിട്ടുണ്ട്. പിതാവിന്റെ പീഡനത്തിനിരയായി അഭയകേന്ദ്രത്തിലാക്കിയ ദളിത് പെണ്‍കുട്ടിയാണ് വീണ്ടും സനല്‍കുമാറിന്റെ പീഡനത്തിനിരയായത്. മഹിളാ മന്ദിരത്തില്‍ നിന്ന്  മറ്റു രണ്ടു പെണ്‍കുട്ടികളോടൊപ്പം രക്ഷപ്പെട്ടപ്പോഴാണ് സനല്‍കുമാര്‍ കൂടെക്കൂട്ടിയത്. തുടര്‍ന്ന് അമ്പലത്തില്‍ കൊണ്ട് പോയി വിവാഹം കഴിച്ചുവെന്ന് വിശ്വസിപ്പിച്ച ശേഷം 3 ദിവസം ഒന്നിച്ചു താമസിച്ച് പീഡനം നടത്തി. അതിനു ശേഷം പെണ്‍കുട്ടിയെ ഉപേക്ഷിക്കുകയായിരുന്നു.

إرسال تعليق

0 تعليقات