banner

13 ഗ്രാം എംഡിഎംഎയുമായി സ്ത്രീ പൊലീസ് പിടിയില്‍; കയ്യിൽ ത്രാസും പണവും!, പിടികൂടിയത് ലോഡ്ജിൽ നിന്ന്



മലപ്പുറം : 13 ഗ്രാം എംഡിഎംഎയുമായി സ്ത്രീ പൊലീസ് പിടിയില്‍.
മലപ്പുറം കൊണ്ടോട്ടി പോലീസാണ് ഇവരെ പിടികൂടിയത്. എടക്കര സ്വദേശിനി റസിയ ബീഗം ആണ് പിടിയിലായത്.

മൊറയൂര്‍ ഹൈസ്ക്കൂളിന് സമീപമുള്ള വാടക ലോഡ്ജിലായിരുന്നു ഇവര്‍ താമസിച്ചിരുന്നത്.

ഇന്നലെ കരിപ്പൂര്‍ പൊലീസ് ലഹരി ഉപയോഗവുമായി ചില യുവാക്കളെ കസ്റ്റഡിയില്‍ എടുത്തിരുന്നു. ഇവരില്‍ നിന്നും ലഭിച്ച വിവരത്തിൻ്റെ അടിസ്ഥനത്തില്‍ നടത്തിയ പരിശോധനയിലാണ് 13 ഗ്രാം എംഡിഎംഎ- യും 20000 രൂപയും, അളവ് ത്രാസും, പാക്കിംഗ് കവറുകളും പിടികൂടിയത്.

Post a Comment

0 Comments