ന്യൂദല്‍ഹി : പണമിടപാട് നടത്തുന്നതിനുള്ള ആപ് ആയ ഭാരത് പേയുടെ സഹസ്ഥാപകനും അദേഹത്തിന്റെ ഭാര്യയ്ക്കുമെതിരെ തട്ടിപ്പിന് ഡല്‍ഹി പൊലീസ് കേസെടുത്തു. ഭാരത് പേ ഉടമ ആഷ്‌നിര്‍ ഗ്രോവറിനും ഭാര്യ മാധുരി ഗ്രോവറിനുമെതിരെയാണ് കേസെടുത്തിരിക്കുന്നത്. സാമ്പത്തിക കുറ്റകൃത്യങ്ങള്‍ കൈകാര്യം ചെയ്യുന്ന ഡല്‍ഹി പൊലീസിലെ പ്രത്യേക വിഭാഗത്തിന്റെതാണ് നടപടി. ഗ്രോവറും കുടുംബാംഗങ്ങളും ചേര്‍ന്ന് 81 കോടി രൂപയുടെ തട്ടിപ്പ് നടത്തിയെന്നാണ് ആരോപണം ഉയര്‍ന്നിരിക്കുന്നത്. 2022 മാര്‍ച്ചിലാണ് സാമ്പത്തിക ക്രമേക്കടുകള്‍ നടത്തിയെന്നാരോപിച്ച് ആഷ്‌നിര്‍ ഗ്രോവറിനെ ഭാരത് പേയില്‍ നിന്ന് പുറത്താക്കിയത്.
0 Comments