തിങ്കളാഴ്ച്ച രാത്രി 11 മണിയോടെ കട്ടപ്പന നഗരത്തിൽ ചേന്നാട്ട് മറ്റം ജംഗ്ഷന് സമീപത്ത് വച്ചാണ് ഇരുവരെയും എസ് എച്ച് ഒ വിശാൽ ജോൺസണും സംഘവും പിടികൂടിയത്. സംശയാസ്പദമായ സാഹചര്യത്തിൽ കണ്ടതിനെ തുടർന്ന് പൊലീസ് ഇരുവരെയും ചോദ്യം ചെയ്യുകയായിരുന്നു.
തുടർന്ന് വെസ്റ്റ് ബംഗാൾ സ്വദേശിയുടെ പക്കലുണ്ടായിരുന്ന കവർ തുറന്ന് പരിശോധിച്ചപ്പോഴാണ് 2.65 കിലോ ഗ്രാം കഞ്ചാവ് കണ്ടെത്തിയത്. കട്ടപ്പനയിൽ യുവാക്കൾക്കിടയിൽ വിൽപ്പന നടത്തുന്നതിനാണ് പ്രതികൾ കഞ്ചാവ് എത്തിച്ചതെന്ന് പൊലീസ് പറഞ്ഞു.
കൂടാതെ ഇതിനു മുൻപ് ഷാജഹാന്റെ ഗോഡൗണിൽ നിന്ന് നഗരസഭാ ആരോഗ്യ വിഭാഗം നിരോധിത പുകയില ഉത്പന്നങ്ങൾ പിടികൂടിയിട്ടുണ്ടെന്നും ലഹരി ഇടപെടുമായി ബന്ധപ്പെട്ട് ഷാജഹാനെതിരെ കേസുകൾ ഉണ്ടെന്നും പൊലീസ് പറഞ്ഞു. പ്രതികളെ കോടതിയിൽ ഹാജരാക്കി.
0 تعليقات