തിരുവനന്തപുരം : പ്രവാസികൾക്ക് റവന്യൂ സർവെ വകുപ്പുകളിലെ വിവിധ സേവനങ്ങളുമായി ബന്ധപ്പെട്ട അപേക്ഷകളുടെ നിലവിലെ സ്ഥിതി യഥാസമയം അറിയുന്നതിന് റവന്യൂ വകുപ്പ് തയ്യാറാക്കിയ പ്രവാസി മിത്രം ഓൺലൈൻ പോർട്ടലിന്റെയും പ്രവാസി സെല്ലിന്റെയും ഉദ്ഘാടനം മെയ് 17 ന്. വൈകുന്നേരം 4.30 ന് നിയമസഭാ മന്ദിരത്തിലെ ആർ ശങ്കരനാരായണൻ തമ്പി ഹാളിൽ മുഖ്യമന്ത്രി പിണറായി വിജയൻ ഉദ്ഘാടനം നിർവഹിക്കും. ഉദ്ഘാടന സമ്മേളനത്തിൽ റവന്യൂ ഭവന നിർമ്മാണ വകുപ്പ് മന്ത്രി കെ രാജൻ അധ്യക്ഷനാകും.
സ്പീക്കർ എ എൻ ഷംസീർ, മന്ത്രിമാരായ വി ശിവൻകുട്ടി, ആന്റണി രാജു, ജി ആർ അനിൽ, പി പ്രസാദ്, ശശി തരൂർ എം പി, മേയർ ആര്യ രാജേന്ദ്രൻ, വി കെ പ്രശാന്ത് എംഎൽഎ, നോർക്ക റസിഡന്റ് വൈസ് ചെയർമാൻ പി രാമകൃഷ്ണൻ, പ്രവാസി വ്യവസായ പ്രമുഖരായ എം എ യൂസഫലി, രവി പിള്ള , ഡോ.ആസാദ് മൂപ്പൻ, ജെ.കെ മേനോൻ, പ്രവാസി സംഘടനാ നേതാക്കളായ ടൈസൺ മാസ്റ്റർ എം എൽ എ, കെ വി അബ്ദുൾ ഖാദർ എക്സ്.എം എൽ എ എന്നിവർ ചടങ്ങിൽ മുഖ്യാഥിതികളാകും. പ്രവാസി സംഘടന ഭാരവാഹികൾ, റവന്യൂ സർവെ വകുപ്പുകളിലെ ഉദ്യോഗസ്ഥർ തുടങ്ങിയവർ പങ്കെടുക്കും.
0 Comments