banner

പ്രചാരണം തള്ളി നടൻ സുരേഷ് ഗോപി; ആശുപത്രിയിലല്ല, സിനിമാ ലൊക്കേഷനിലെന്ന് പ്രതികരണം

ആലുവ : തന്നെ ആശുപത്രിയിൽ പ്രവേശിപ്പിച്ചുവെന്ന തരത്തിൽ പ്രചരിക്കുന്ന വാർത്തകളെല്ലാം തെറ്റാണന്ന് നടൻ സുരേഷ് ഗോപി. 'ദൈവാനുഗ്രഹത്താൽ പൂർണമായും ആരോഗ്യവാനാണ്. ആലുവ യു സി കോളേജിൽ ഗരുഡൻ എന്ന സിനിമയുടെ ലോക്കേഷനിലാണിപ്പോൾ. എല്ലാ മെസേജുകൾക്കും ആശീർവാദങ്ങൾക്കും നന്ദി' സുരേഷ് ഗോപി ഫേസ്ബുക്ക് കുറിപ്പിലൂടെ വ്യകതമാക്കി.

 മാജിക് ഫ്രെയിംസിന്റെ ബാനറിൽ ലിസ്റ്റിൻ സ്റ്റീഫൻ നിർമ്മിക്കുന്ന 28-ാമത് ചിത്രമാണ് ഗരുഡൻ. സുരേഷ് ഗോപിയും ബിജുമേനോനും ലിസ്റ്റിൻ സ്റ്റീഫനുമായി ആദ്യമായി ഒരുമിക്കുന്ന ചിത്രം കൂടിയാണിത്. നവാഗതനായ അരുൺ വർമ്മയാണ് സംവിധായകൻ. മിഥുൻ മാനുവലിന്റേതാണ് തിരക്കഥ. ക്രൈം ത്രില്ലർ മോഡലിലാണ് ചിത്രം. 

Post a Comment

0 Comments