banner

കേരള ബ്ലാസ്റ്റേഴ്സിന്റെ സെലക്ഷന്‍ ട്രയല്‍ എംഎല്‍എ തടഞ്ഞ സംഭവം: കുട്ടികളോട് മാപ്പ് പറഞ്ഞ് പി വി ശ്രീനിജിന്‍

കൊച്ചി : കേരള ബ്ലാസ്റ്റേഴ്‌സ് സെലക്ഷന്‍ ട്രയലിനെത്തിയ കുട്ടികളെ പ്രവേശിപ്പിക്കാതെ സ്റ്റേഡിയം പൂട്ടിയിട്ട സംഭവത്തില്‍ കുട്ടികളോട് മാപ്പ് പറഞ്ഞ് പി വി ശ്രീനിജിന്‍ എംഎല്‍എ. ട്രയല്‍സ് നടക്കുന്ന വിവരം നേരത്തെ ജില്ലാ സ്‌പോര്‍ട്‌സ് കൗണ്‍സിലിനെ അറിയിച്ചിരുന്നെങ്കില്‍ ഗേറ്റ് പൂട്ടിയിടില്ലായിരുന്നുവെന്ന് പി വി ശ്രീനിജിന്‍ മാധ്യമങ്ങളോട് പറഞ്ഞു.

മാത്രമല്ല എംഎല്‍എ വന്ന് ഗേറ്റ് പൂട്ടിയതല്ല. ഗേറ്റ് പൂട്ടി കിടന്നതാണ്. അനുമതി ഉണ്ടേല്‍ തുറന്ന് കൊടുക്കാറാണ് പതിവെന്നും എംഎല്‍എ പ്രതികരിച്ചു. അതെസമയം ബ്ലാസ്റ്റേഴ്‌സിനെ പേടിപ്പിച്ചാണ് കരാര്‍ മാറ്റി എഴുതിച്ചതെന്നു പറഞ്ഞ സ്‌പോര്‍ട്‌സ് കൗണ്‍സില്‍ മുന്‍ അധ്യക്ഷ മേഴ്‌സി കുട്ടനെതിരെ വക്കീല്‍ നോട്ടീസ് അയക്കുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. കുട്ടികളുടെ 60 ലക്ഷം രൂപ എടുത്തുകൊണ്ട് പോയ ആളാണ് മേഴ്സി കുട്ടനെന്നും ശ്രീനിജിന്‍ ആരോപിച്ചു.

ഗേറ്റ് പൂട്ടിയിട്ട് സെലക്ഷന്‍ ട്രയലിനെത്തിയ വിദ്യാര്‍ത്ഥികളെ റോഡരികില്‍ ഇരുത്തിയ സംഭവത്തില്‍ എറണാകുളം ജില്ലാ സ്‌പോര്‍ട്‌സ് കൗണ്‍സില്‍ അധ്യക്ഷന്‍ പി വി ശ്രീനിജിനെതിരെ വലിയ വിമര്‍ശനമാണ് ഉയരുന്നത്. തിങ്കളാഴ്ച്ച ശ്രീനിജിനെതിരെ നടപടി ആവശ്യപ്പെട്ട് സംസ്ഥാന സ്‌പോര്‍ട്‌സ് കൗണ്‍സില്‍ അധ്യക്ഷന്‍ യു ഷറഫലി രംഗത്ത് വന്നെങ്കിലും ഇനി പ്രത്യക്ഷ പോര് വേണ്ടെന്നാണ് തീരുമാനം. ഗേറ്റ് തുറന്ന് കൊടുത്ത് സെലക്ഷന്‍ ട്രയല്‍ നടന്നതോടെ പ്രത്യക്ഷ ഏറ്റുമുട്ടലിലേക്ക് ഇനി കടക്കരുതെന്നാണ് കായിക വകുപ്പിന്റെ നിര്‍ദ്ദേശം.കൊച്ചി: കേരള ബ്ലാസ്റ്റേഴ്‌സ് സെലക്ഷന്‍ ട്രയലിനെത്തിയ കുട്ടികളെ പ്രവേശിപ്പിക്കാതെ സ്റ്റേഡിയം പൂട്ടിയിട്ട സംഭവത്തില്‍ കുട്ടികളോട് മാപ്പ് പറഞ്ഞ് പി വി ശ്രീനിജിന്‍ എംഎല്‍എ. ട്രയല്‍സ് നടക്കുന്ന വിവരം നേരത്തെ ജില്ലാ സ്‌പോര്‍ട്‌സ് കൗണ്‍സിലിനെ അറിയിച്ചിരുന്നെങ്കില്‍ ഗേറ്റ് പൂട്ടിയിടില്ലായിരുന്നുവെന്ന് പി വി ശ്രീനിജിന്‍ മാധ്യമങ്ങളോട് പറഞ്ഞു.

മാത്രമല്ല എംഎല്‍എ വന്ന് ഗേറ്റ് പൂട്ടിയതല്ല. ഗേറ്റ് പൂട്ടി കിടന്നതാണ്. അനുമതി ഉണ്ടേല്‍ തുറന്ന് കൊടുക്കാറാണ് പതിവെന്നും എംഎല്‍എ പ്രതികരിച്ചു. അതെസമയം ബ്ലാസ്റ്റേഴ്‌സിനെ പേടിപ്പിച്ചാണ് കരാര്‍ മാറ്റി എഴുതിച്ചതെന്നു പറഞ്ഞ സ്‌പോര്‍ട്‌സ് കൗണ്‍സില്‍ മുന്‍ അധ്യക്ഷ മേഴ്‌സി കുട്ടനെതിരെ വക്കീല്‍ നോട്ടീസ് അയക്കുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. കുട്ടികളുടെ 60 ലക്ഷം രൂപ എടുത്തുകൊണ്ട് പോയ ആളാണ് മേഴ്സി കുട്ടനെന്നും ശ്രീനിജിന്‍ ആരോപിച്ചു.

ഗേറ്റ് പൂട്ടിയിട്ട് സെലക്ഷന്‍ ട്രയലിനെത്തിയ വിദ്യാര്‍ത്ഥികളെ റോഡരികില്‍ ഇരുത്തിയ സംഭവത്തില്‍ എറണാകുളം ജില്ലാ സ്‌പോര്‍ട്‌സ് കൗണ്‍സില്‍ അധ്യക്ഷന്‍ പി വി ശ്രീനിജിനെതിരെ വലിയ വിമര്‍ശനമാണ് ഉയരുന്നത്. തിങ്കളാഴ്ച്ച ശ്രീനിജിനെതിരെ നടപടി ആവശ്യപ്പെട്ട് സംസ്ഥാന സ്‌പോര്‍ട്‌സ് കൗണ്‍സില്‍ അധ്യക്ഷന്‍ യു ഷറഫലി രംഗത്ത് വന്നെങ്കിലും ഇനി പ്രത്യക്ഷ പോര് വേണ്ടെന്നാണ് തീരുമാനം. ഗേറ്റ് തുറന്ന് കൊടുത്ത് സെലക്ഷന്‍ ട്രയല്‍ നടന്നതോടെ പ്രത്യക്ഷ ഏറ്റുമുട്ടലിലേക്ക് ഇനി കടക്കരുതെന്നാണ് കായിക വകുപ്പിന്റെ നിര്‍ദ്ദേശം.

Post a Comment

0 Comments