കോട്ടയം : രോഗിയായ ഭാര്യയെ പരിചരിക്കാനെത്തിയ സ്ത്രീയെ വിവാഹ വാഗ്ദാനം നല്‍കി പീഡിപ്പിച്ച മധ്യവയസ്‌കന്‍ അറസ്റ്റില്‍. വിവാഹ വാഗ്ദാനം നല്‍കി 52കാരിയെ പീഡിപ്പിച്ച കേസില്‍ ഇടുക്കി രാജാക്കാട് എന്‍ആര്‍ സിറ്റി ഭാഗത്ത് കൊല്ലംപറമ്പില്‍ വീട്ടില്‍ സുരേഷ് പി (66) യാണ് പിടിയിലായത്. ഇയാളെ കോട്ടയം ഈസ്റ്റ് പോലീസാണ് അറസ്റ്റ് ചെയ്തത്. ഇയാളുടെ രോഗിയായ ഭാര്യയെ പരിചരിക്കുന്നതിനായി എത്തിയ 52കാരിയെയാണ് ഇയാള്‍ വിവാഹ വാഗ്ദാനം നല്‍കി പീഡിപ്പിച്ചത്.
0 Comments