banner

ദേശീയപാതയിൽ വാഹനാപകടം; ബസ് ലോറിയിലിടിച്ച് മറിഞ്ഞ് 12 പേർക്ക് പരിക്ക്, അപകടത്തിൽപ്പെട്ടത് വിനോദയാത്രയ്ക്കെത്തിയവർ



തൃശ്ശൂർ : തൃശ്ശൂർ-പാലക്കാട് ദേശീയപാതയിൽ വഴക്കുംപാറയിൽ ലോറിയുമായി കൂട്ടിയിടിച്ച് മിനി ബസ് മറിഞ്ഞു. അപകടത്തിൽ ബസിലുണ്ടായിരുന്ന 12 പേർക്ക് പരിക്കേറ്റു. തമിഴ്നാട് സ്വദേശികളാണ് അപകടത്തിൽപ്പെട്ടത്. വിനോദയാത്രയ്ക്ക് വന്ന സംഘത്തിന്റേതാണ് ബസ്. ലോറിയിൽ ഇടിച്ച ശേഷം ബസ് മറിയുകയായിരുന്നു. ആരുടേയും പരിക്ക് ഗുരുതരമല്ല.

Post a Comment

0 Comments