banner

പുറത്തുപോയതല്ല, യുഡിഎഫ് പുറത്താക്കിയതാണ്; ചെന്നിത്തലയ്ക്കെതിരെ മറുപടിയുമായി മന്ത്രി റോഷി അഗസ്റ്റിൽ

കോട്ടയം : കേരളാ കോണ്‍ഗ്രസ് ജോസ് കെ മാണി വിഭാഗത്തെ യുഡിഎഫിലേക്ക് ക്ഷണിച്ച രമേശ് ചെന്നിത്തലയ്ക്ക് ജലസേചന വകുപ്പ് മന്ത്രി റോഷി അഗസ്റ്റിന്റെ മറുപടി. തല്‍ക്കാലം യുഡിഎഫിലേക്ക് ഇല്ലെന്നും രാവിലെയും വൈകിട്ടുമായി നിലപാട് മാറ്റുന്നവരല്ല തങ്ങള്‍ എന്നും അദ്ദേഹം പറഞ്ഞു. കേരളാ കോണ്‍ഗ്രസ് (എം) യുഡിഎഫിലേക്കില്ലെന്നും എല്‍ഡിഎഫിന് ഒപ്പം ഉറച്ച് നില്‍ക്കുമെന്നും റോഷി അഗസ്റ്റിന്‍ വ്യക്തമാക്കി.

യുഡിഎഫിലേക്ക് ക്ഷണിച്ചതില്‍ സന്തോഷമുണ്ട്. രാവിലെയും വൈകിട്ടുമായി നിലപാട് മാറ്റുന്നവരല്ല തങ്ങള്‍. കേരളാ കോണ്‍ഗ്രസ് ജോസ് കെ മാണി വിഭാഗം പുറത്തു പോയതല്ല പുറത്താക്കിയതാണ്. അത് തെറ്റായിപ്പോയി എന്ന് യുഡിഎഫ് മനസ്സിലാക്കിയതില്‍ സന്തോഷം എന്നും റോഷി അഗസ്റ്റിന്‍ പറഞ്ഞു. കേരളാ കോണ്‍ഗ്രസ് ജോസ് കെ മാണി വിഭാഗം യുഡിഎഫിലേക്ക് തിരികെ വരുന്നതില്‍ സന്തോഷമാണ്. എന്നാല്‍ ഇത് സംബന്ധിച്ച് ചര്‍ച്ചകളൊന്നും നടത്തിയിട്ടില്ല എന്നായിരുന്നു ചെന്നിത്തലയുടെ പരാമര്‍ശം.


Post a Comment

0 Comments