കൊല്ലം : വ്യാജ മദ്യവുമായി സഹോദരന്മാർ അറസ്റ്റിൽ. ശൂരനാട് വടക്ക് പടിഞ്ഞാറ്റം വിനോദ് ഭവനത്തിൽ സന്തോഷ് (39), സഹോദരൻ പ്രദീപ് കുമാർ (41) എന്നിവരാണ് പിടിയിലായത്. ശാസ്താംകോട്ട ഭാഗങ്ങളിൽ കൊല്ലം എക്സൈസ് സ്പെഷൽ സ്ക്വാഡ് നടത്തിയ റെയ്ഡിൽ ആണ് ഇവർ അറസ്റ്റിലായത്. 200 എം.എൽ പ്ലാസ്റ്റിക് കുപ്പികളിൽ നിറച്ച വ്യാജ മദ്യത്തിന്റെ 50 കുപ്പികൾ പിടിച്ചെടുത്തു. വീട്ടിൽ ബാറിന് സമാനമായ രീതിയിൽ എല്ലാവിധ സജ്ജീകരണങ്ങളോടും കൂടിയാണ് വ്യാജ മദ്യ വിൽപന നടത്തി വന്നത്. നിരവധി അബ്കാരി കേസുകളിൽ പ്രതികളാണിവർ.
അന്യസംസ്ഥാന തൊഴിലാളികളും പ്രദേശത്തെ കൂലിപ്പണിക്കാരുമാണ് സ്ഥിരം പതിവുകാർ. എക്സൈസ് ഷാഡോ സംഘം വേഷ പ്രച്ഛന്നരായി അന്യസംസ്ഥാന തൊഴിലാളികളോടൊപ്പം പോയാണ് പ്രതികളെ പിടികൂടിയത്. കൊല്ലം എക്സൈസ് സ്പെഷ്യൽ സ്ക്വാഡ് സർക്കിൾ ഇൻസ്പെക്ടർ ടോണി ജോസിന് ലഭിച്ച രഹസ്യ വിവരത്തിന്റെ അടിസ്ഥാനത്തിൽ അസി.എക്സൈസ് ഇൻസ്പെക്ടർ എം. മനോജ് ലാലിന്റെ നേതൃത്വത്തിലുള്ള ഷാഡോ സംഘമാണ് പ്രതികളെ പിടികൂടിയത്. പ്രതികളെ കോടതിയിൽ ഹാജരാക്കും.
0 Comments