കാസര്‍കോഡ് : ട്രെയിന്‍ യാത്രയ്ക്കിടെ വനിതാ ഡോക്ടര്‍ക്ക് നേരെ ലൈംഗികാതിക്രമമെന്ന് പരാതി. ചെന്നൈയില്‍ നിന്ന് മംഗളൂരിലേക്ക് പോകുന്ന ചെന്നൈ എക്‌സ്പ്രസ് ട്രെയിനില്‍ ഇന്ന് പുലര്‍ച്ചെയായിരുന്നു പീഡനശ്രമം.
50 വയസ് പ്രായം തോന്നിക്കുന്ന വ്യക്തിയാണ് ഇയാള്‍. ആദ്യം മോശമായി പെരുമാറിയപ്പോള്‍ താക്കീത് കൊടുത്തിരുന്നു. എന്നാല്‍ സീറ്റില്‍ ഇരിന്നിട്ടും മോശമായി പെരുമാറുകയായിരുന്നെന്നും യുവതിയുടെ പരാതിയില്‍ പറയുന്നു. പ്രതി തലശേരിയില്‍ നിന്നാണ് ട്രെയിന്‍ കയറിയതെന്നാണ് ലഭിക്കുന്ന വിവരം.
യുവതിയുടെ പരാതിയില്‍ പൊലീസ് കേസെടുത്തു. യുവതി പകര്‍ത്തിയ പ്രതിയുടെ ഫോട്ടോ റെയില്‍വേ പൊലീസ് പുറത്തുവിട്ടു.
0 Comments