banner

ഷാര്‍ജയില്‍ താമസസ്ഥലത്ത് കഞ്ചാവ് കൃഷി വിദേശികള്‍ പോലീസ് പിടിയില്‍



ഷാര്‍ജ : താമസസ്ഥലത്ത് കഞ്ചാവ് വളര്‍ത്തിയതിന് ഏതാനും വിദേശികളെ ഷാര്‍ജ പോലീസ് അറസ്റ്റ് ചെയ്തു. ഏഷ്യന്‍ വംശജരാണ് അറസ്റ്റിലായതെന്ന് പോലീസ് അറിയിച്ചു. മലയാളികളാണോ എന്ന് വ്യക്തമല്ല.

സംഭവത്തെക്കുറിച്ച് പോലീസ് വിശദാന്വേഷണം ആരംഭിച്ചു. ലഹരിവില്‍പന ഉദ്ദേശിച്ചായിരുന്നു ചെടി വളര്‍ത്തലെന്ന് പോലീസ് സ്ഥിരീകരിച്ചിട്ടുണ്ട്. പിടികൂടിയ ലഹരിയുടെ അളവ് പ്രോസിക്യൂഷന്‍ വ്യക്തമാക്കിയിട്ടില്ല. എവന്നാല്‍ കഞ്ചാവ് ചെടികളുടെ ഫോട്ടോ പുറത്തുവിട്ടു.

ഫഌറ്റില്‍ എയര്‍ കണ്ടിഷന്‍ റിപ്പയറിംഗിന് വന്ന തൊഴിലാളിയാണ് കഞ്ചാവ് കണ്ടെത്തിയത്. തുടര്‍ന്ന് അദ്ദേഹം പോലീസിനെ അറിയിക്കുകയായിരുന്നു. ഉടന്‍ സ്ഥലത്തെത്തിയ പോലീസ് ഫഌറ്റ് റെയ്ഡ് ചെയ്തു. ആറ് ചെടികളാണ് ഇവിടെ ഉണ്ടായിരുന്നത്.
ലഹരിച്ചെടികള്‍ വളര്‍ത്തുന്നത് യു.എ.ഇയില്‍ വധശിക്ഷ കിട്ടാവുന്ന കുറ്റമാണ്.

Post a Comment

0 Comments