കണ്ണൂർ പാടിയോട്ടുചാലിലെ കൂട്ടമരണത്തിൽ പുറത്തുവരുന്നത് ഞെട്ടിക്കുന്ന വിവരങ്ങൾ. ശ്രീജ, ശ്രീജയുടെ പങ്കാളി ഷാജി, ശ്രീജയുടെ മക്കളായ സൂരജ്(12), സുജിൻ(10), സുരഭി(8) എന്നിവരാണ് മരിച്ചത്. കുട്ടികളെ സ്റ്റെയർ കെയ്‌സിന്റെ കമ്പിയിൽ കെട്ടി തൂക്കി കൊലപ്പെടുത്തിയ ശേഷം ശ്രീജയും ഷാജിയും ഒരേ ഫാനിൽ തൂങ്ങിമരിക്കുകയായിരുന്നു.
രണ്ടാഴ്ച മുമ്പാണ് ശ്രീജ ഭർത്താവ് സുനിലിനെ ഉപേക്ഷിച്ച് ഷാജിക്കൊപ്പം താമസം തുടങ്ങിയത്. മെയ് 16ന് ഇവർ വിവാഹിതരായി. സുനിലിന്റെ പരാതിയിൽ പ്രശ്‌നം ചർച്ച ചെയ്യാൻ യുവതിയെ പോലീസ് സ്‌റ്റേഷനിലേക്ക് വിളിപ്പിച്ചതിന് പിന്നാലെയാണ് കൂട്ടമരണം നടന്നത്. സുനിലിന്റെ പേരിലുള്ള വീട്ടിലായിരുന്നു ശ്രീജയും ഷാജിയും കുട്ടികളും താമസിച്ചിരുന്നത്. ഈ വീട്ടിൽ നിന്ന് ഇറങ്ങാൻ സുനിൽ ആവശ്യപ്പെട്ടതാണ് തർക്കങ്ങൾക്ക് കാരണമായത്. ഇന്ന് രാവിലെ സ്റ്റേഷനിലെത്താനാണ് ഇവരോട് പോലീസ് നിർദേശിച്ചത്.
ഇന്ന് രാവിലെ ആറ് മണിയോടെ ശ്രീജ ചെറുപുഴ സ്റ്റേഷനിൽ വിളിച്ച് തങ്ങൾ ആത്മഹത്യ ചെയ്യുകയാണെന്ന് അറിയിച്ചു. പോലീസ് ഉടൻ സ്ഥലത്ത് എത്തിയെങ്കിലും മരണം സംഭവിച്ചിരുന്നു.
0 Comments