banner

പരമാധികാരമെന്ന വാക്ക് സോണിയ ഗാന്ധി ഉപയോഗിച്ചിട്ടില്ല; തെറ്റായ ട്വീറ്റ് നീക്കി



കര്‍ണാടക നിയമസഭാ തെരഞ്ഞെടുപ്പ് കാമ്പയിന്റെ ഭാഗമായി ഹുബ്ബള്ളിയില്‍ നടത്തിയ പ്രസംഗത്തില്‍ പരമാധികാരമെന്ന വാക്ക് പാര്‍ട്ടി നേതാവ് സോണിയാ ഗാന്ധി ഉപയോഗിച്ചിട്ടില്ലെന്ന് കോണ്‍ഗ്രസിന്റെ വിശദീകരണം. ഈ വാക്ക് സോണിയയിലേക്ക് തെറ്റായി ചേര്‍ത്ത് നല്‍കിയ ട്വീറ്റ് ഡിലീറ്റ് ചെയ്തിട്ടുമുണ്ട്.
ഇക്കാര്യത്തില്‍ പാര്‍ട്ടി പ്രസിഡന്റ് മല്ലികാര്‍ജുന്‍ ഖാര്‍ഗെയോട് വിശദീകരണം ആവശ്യപ്പെട്ട തെരഞ്ഞെടുപ്പ് കമ്മീഷന്‍ സമൂഹ മാധ്യമ പോസ്റ്റില്‍ ആവശ്യമായ തിരുത്തല്‍ വരുത്താന്‍ നിര്‍ദേശിച്ചിരുന്നു.

മേയ് ആറിന് ഹുബ്ബള്ളിയില്‍ നടത്തിയ പ്രസംഗത്തില്‍ സോണിയാ ഗാന്ധി ഒരിക്കലും പരമാധികാരമെന്ന വാക്ക് ഉപയോഗിച്ചിട്ടില്ല. തെറ്റായി റിപ്പോര്‍ട്ട് ചെയ്ത പരമാര്‍ശം ഒഴിവാക്കിയിട്ടുണ്ടെന്നും കോണ്‍ഗ്രസ് ട്വീറ്റ് ചെയ്തു.
സോണിയ ഗാന്ധി ഹിന്ദിയില്‍ നടത്തിയ പ്രസംഗം റിപ്പോര്‍ട്ട് ചെയ്തതിന്റെ സ്‌ക്രീന്‍ ഷോട്ടും പ്രസംഗത്തിന്റെ വീഡിയോ ലിങ്കും പാര്‍ട്ടിയുടെ ട്വിറ്റര്‍ ഹാന്‍ഡിലില്‍ ചേര്‍ത്തിട്ടുണ്ട്.
സോണിയ ഗാന്ധിക്കെതിരെ എഫ്.ഐ.ആര്‍ രജിസ്റ്റര്‍ ചെയ്യണമെന്നും പാര്‍ട്ടിയുടെ അംഗീകാരം റദ്ദാക്കണമെന്നും ആവശ്യപ്പെട്ട് ബി.ജെ.പി തെരഞ്ഞെടുപ്പ് കമ്മീഷനെ സമീപിച്ചിരുന്നു.

Post a Comment

0 Comments