നോണ്‍വെജിറ്റേറിയന്‍ ഭക്ഷണം ശീലമാക്കിയവരുടെ ഭക്ഷണക്രമത്തില്‍ പ്രധാന പങ്ക് വഹിക്കുന്ന ഒന്നാണ് മത്സ്യം.മീന്‍ കറിവെച്ച് കഴിക്കുന്നത് മൂലം പല തരത്തിലുള്ള ആരോഗ്യ ഗുണങ്ങളുണ്ടാകുന്നു. മത്സ്യം ശീലമാക്കുന്നവരില്‍ പലരും കടല്‍ മീനുകളായിരിക്കും കൂടുതലായി കഴിക്കുക. എന്നാല്‍ നിരവധി ആരോഗ്യ ഗുണങ്ങളുള്ളവ തന്നെയാണ് പുഴമീനുകളും. പുഴമീനുകള്‍ ആഹാരത്തിന്റെ ഭാഗമാക്കേണ്ടതിന്റെ ആവശ്യകത നോക്കാം.
പ്രോട്ടീന്‍ അധികമായി അടങ്ങുന്ന ഭക്ഷണം തടി കൂടാതിരിക്കാന്‍ സഹായിക്കും. പ്രോട്ടീനാല്‍ സമ്ബുഷ്ടമായ പുഴമീന്‍ ഡയറ്റിംഗ് ചെയ്യുന്നവര്‍ക്കും കഴിക്കാവുന്നതാണ് . പ്രോട്ടീന്‍ അടങ്ങിയതിനാല്‍ മസിലുകളുടെ ആരോഗ്യം വര്‍ദ്ധിപ്പിക്കാനും പുഴമീന്‍ സഹായിക്കും. കറിയായി കഴിക്കുമ്ബോഴായിരിക്കും ശരിയായ രീതിയില്‍ ഗുണം ലഭിക്കുന്നതാണ്.
പുഴമീന്‍ പ്രോട്ടീനിന് സമാനമായി ഒമേഗ 3 ഫാറ്റി ആസിഡുകളാലും സമ്ബന്നമാണ്. അതിനാല്‍ തന്നെ ഹൃദയത്തിന്റെയും തലച്ചോറിന്റെയും ആരോഗ്യം സമ്ബുഷ്ടിപ്പെടുത്താന്‍ സഹായിക്കുന്നു . ഒരാള്‍ക്ക് ഒരു ദിവസം ആവശ്യമായതിന്റെ 30 ശതമാനം ഫാറ്റി ആസിഡുകള്‍ പുഴമീന്‍ വഴി ലഭിക്കും. ആര്‍ട്ടിലറികളില്‍ അടിഞ്ഞ് കൂടാത്ത നല്ല കൊളസ്ടോളായിരിക്കും പുഴമീന്‍ വഴി ലഭിക്കുക. എന്നാല്‍ മീന്‍ വറുത്ത് കഴിച്ചാല്‍ ഇത് ലഭിക്കുകയില്ല എന്ന് ശ്രദ്ധിക്കുക.
0 Comments