banner

ബസ് സ്റ്റോപ്പിന് മുകളില്‍ തെങ്ങു വീണ് പരിക്കേറ്റ 19-കാരനായ വിദ്യാര്‍ത്ഥി മരിച്ചു

വയനാട് : കനത്ത മഴയില്‍ ബസ് കാത്തിരിപ്പു കേന്ദ്രത്തിനു മുകളില്‍ തെങ്ങു വീണ് പരിക്കേറ്റ വിദ്യാര്‍ത്ഥി മരിച്ചു. കാട്ടിക്കുളം സ്വദേശി നന്ദു (19) ആണ് മരിച്ചത്. ഇന്നലെ വൈകീട്ട് വയനാട്ടിലെ കല്‍പ്പറ്റ പുള്ളിയാര്‍മലയിലായിരുന്നു അപകടം. മേപ്പാടി മൂപ്പന്‍സ് മെഡിക്കല്‍ കോളജില്‍ ചികിത്സയിലിരിക്കെ ആയിരുന്നു നന്ദുവിന്റെ മരണം.

കല്‍പ്പറ്റ പുളിയാര്‍ മല ഐടിെഎക്ക് സമീപമാണ് അപകടം നടന്നത്. ഐടിെഎ വിദ്യാര്‍ത്ഥിയാണ് കാട്ടിക്കുളം സ്വദേശി നന്ദു. ബസ് സ്‌റ്റോപ്പില്‍ നില്‍ക്കുമ്പോഴാണ് തെങ്ങ് മറിഞ്ഞു വീണത്. നന്ദുവിനെ മേപ്പാടിയിലെ സ്വകാര്യ ആശുപത്രിയിലാണ് ആദ്യമെത്തിച്ചത്.

ഇന്നലെ ഉച്ചയ്ക്കുശേഷം വയനാട് കനത്ത മഴയാണ് പെയ്തത്. കഴിഞ്ഞ ദിവസങ്ങളില്‍ പെയ്ത മഴയില്‍ വ്യാപക നാശമാണ് പലയിടങ്ങളിലും ഉണ്ടായത്. വന്‍തോതില്‍ കൃഷി നശിക്കുകയും കെട്ടിടങ്ങള്‍ക്ക് തകരാര്‍ സംഭവിക്കുകയും ചെയ്തിരുന്നു.

إرسال تعليق

0 تعليقات