banner

ക്ഷേത്രക്കുളത്തിൽ കുളിക്കാനിറങ്ങിയ വിദ്യാർഥിയായ 21 കാരൻ മുങ്ങിമരിച്ചു


ആമ്പല്ലൂർ (തൃ​ശൂർ) : ആനന്ദപുരത്ത് ക്ഷേത്രക്കുളത്തിൽ കുളിക്കാനിറങ്ങിയ വിദ്യാർഥി മുങ്ങിമരിച്ചു. ആളൂർ തിരുത്തിപറമ്പ് വെളിയത്ത് ഉണ്ണികൃഷ്ണണൻറെ മകൻ ആദർശാണ് (21) മരിച്ചത്.

വെള്ളിയാഴ്ച വൈകീട്ട് നാലോടെയാണ് ആദർശ് സുഹൃത്തുക്കളോടൊപ്പം കുളത്തിൽ കുളിക്കാനിറങ്ങിയത്. കുളത്തിൻറെ മറുകരയിലേക്ക് നീന്തുന്നതിനിടെ മുങ്ങിപോകുകയായിരുന്നുവെന്ന് പൊലീസ് പറഞ്ഞു.

Post a Comment

0 Comments