banner

കര്‍ണ്ണാടകയിലേത് തുടക്കം മാത്രം!, വിജയം കേരളത്തിലും ആവര്‍ത്തിക്കുമെന്ന് കെ.സുധാകരന്‍



ബെംഗളുരു : കര്‍ണ്ണാടകയില്‍ കോണ്‍ഗ്രസ് നേടിയ വിജയം ഒരു തുടക്കം മാത്രമാണെന്നും അത് കേരളത്തിലും ആവര്‍ത്തിക്കുമെന്നും കെ പി സി സി അധ്യക്ഷന്‍ കെ സുധാകരന്‍. കോണ്‍ഗ്രസിന്റെ തിരിച്ചുവരവ് ജനങ്ങള്‍ ആഗ്രഹിക്കുന്നുണ്ടെന്നും അദ്ദേഹം പറഞ്ഞു. ജനങ്ങളുടെ വികാരങ്ങള്‍ക്കനുസരിച്ച് കോണ്‍ഗ്രസിന് പ്രവര്‍ത്തിക്കാന്‍ സാധിക്കുമെന്നതിന്റെ ഉദാഹരണമാണ് കര്‍ണ്ണാടകയിലെ തെരഞ്ഞെടുപ്പ് വിജയം. ഈ വിജയം ഞങ്ങള്‍ പ്രെഡിക്റ്റ് ചെയ്തതാണ്. 130 സീറ്റ് കോണ്‍ഗ്രസിന് ലഭിക്കുമെന്ന് താന്‍ പറഞ്ഞതാണെന്നും കെ.സുധാകരന്‍ പറഞ്ഞു.

Post a Comment

0 Comments