banner

താനൂർ ബോട്ടപകടം: മൂന്ന് പേർ കൂടി പോലീസ് കസ്റ്റഡിയിൽ



താനൂർ : ഇരുപത്തിരണ്ട് പേരുടെ മണത്തിന് കാരണമായ ബോട്ട് അപടകവുമായി ബന്ധപ്പെട്ട് മൂന്ന് പേരെ കൂടി  പോലീസ് കസ്റ്റഡിയിലെടുത്തു. ബോട്ട് ജീവനക്കാരായ ബിലാല്‍, അപ്പു, അനില്‍ എന്നിവരാണ് കസ്റ്റഡിയിലുള്ളത്. ബോട്ടിന്റെ ഉടമസ്ഥന്‍ നാസര്‍, സ്രാങ്ക് ദിനേശന്‍ എന്നിവരെ നേരത്തെ പോലീസ് അറസ്റ്റ് ചെയ്തിരുന്നു. 

താനൂര്‍ ബോട്ട് അപകടത്തെ കുറിച്ച് റിട്ടയേര്‍ഡ് ജസ്റ്റിസ് വി. കെ മോഹനന്‍ അ്‌ന്വേഷണം നടത്തും. സംസ്ഥാനത്തെ മുഴുവന്‍ ബോട്ടുകളും പരിശോധിക്കാന്‍ സ്പെഷ്യല്‍ സ്‌ക്വാഡ് രൂപീകരിക്കാന്‍ മന്ത്രിസഭാ യോഗത്തില്‍ തീരുമാനമായി. 

താനൂരിലെ അപകടസ്ഥലത്തെത്തിയ മനുഷ്യാവകാശ കമ്മീഷന്‍ സ്ഥിതിഗതികള്‍ വിലയിരുത്തി. സംഭവത്തില്‍ ഉദ്യോഗസ്ഥരുടെ വീഴ്ച ബോധ്യമായതായും അന്വേഷണ റിപ്പോര്‍ട്ട് ലഭിച്ചാല്‍ കര്‍ശന നടപടി സ്വീകരിക്കുമെന്നും സംസ്ഥാന മനുഷ്യാവകാശ കമ്മീഷന്‍ അറിയിച്ചു. കഴിഞ്ഞ ദിവസം മനുഷ്യാവകാശ കമ്മീഷനും ബാലാവകാശ കമ്മീഷനും സംഭവത്തില്‍ സ്വമേധയാ കേസെടുത്തിരുന്നു.

Post a Comment

0 Comments