banner

കൊല്ലത്ത് കണ്ണീർക്കയത്തിൽ പത്ത് കുടുംബങ്ങൾ; വീടുകൾക്ക് മുന്നിലെ റോഡുകൾ പകുതിയിലേറെയും കടലെടുത്തു; പ്രഖ്യാപിച്ച പത്ത് ലക്ഷമെവിടെ?


കൊല്ലം : പാപനാശം കടപ്പുറത്തിന് സമീപം കണ്ണീരുണങ്ങാതെ പത്ത് കുടുംബങ്ങൾ. തീരദേശ റോഡും വീടുമെല്ലാം അനുദിനം കടൽ വിഴുങ്ങുന്നതോടെ പ്രാഥമികാവശ്യങ്ങൾ പോലും നിർവ്വഹിക്കാനിടമില്ലാത്ത സ്ഥിതിയാണ് ഇവർക്ക്. ഇരവിപുരം ഭാഗത്തേക്ക് ചെന്നു കയറുന്ന റോഡ് മുക്കാൽ ഭാഗവും കടൽത്തിരയെടുത്തു. ദുരവസ്ഥ മനസ്സിലാക്കി സർക്കാൽ നേത്യത്വത്തിത്തിൽ നിരവധി പദ്ധതികൾ ആവിശ്കരിച്ചെങ്കിലും പലപ്പോഴായി ചിലർക്കുമാത്രമാണ് ഗുണം ലഭിച്ചത്. വീട് ഉപേക്ഷിക്കുന്നതിന് നഷ്ടപരിഹാരമായി പ്രഖ്യാപിച്ച പത്ത് ലക്ഷം രൂപയും ഇത്തരത്തിൽ ചിലർക്കുമാത്രമാണ് ലഭിച്ചത്. ഇനിയും പത്ത് കുടുംബങ്ങൾ കടലിൻ്റെ ഭീതിപ്പെടുത്തുന്ന തിരമാലകളെ അതിജീവിക്കുകയാണിവിടെ.

Post a Comment

0 Comments