banner

സൈബർ ആക്രമണത്തിൽ മനംമടുത്ത് യുവതി ജീവനൊടുക്കിയ സംഭവം: ആശിഷ് ദാസ് ഐ.എ.എസ് നേരിട്ട് വിളിച്ചിട്ടും നടപടി വേഗത്തിലായില്ല; യുവാവിനെ വിളിച്ചു പോസ്റ്റ് പിൻവലിക്കണമെന്ന് പറഞ്ഞെങ്കിലും കേട്ടില്ല!, അരുൺ സൈക്കോയോ?

കോട്ടയം : സൈബർ ആക്രമണത്തിൽ മനംമടുത്ത് യുവതി ജീവനൊടുക്കിയ സംഭവത്തിൽ പോലീസ് നടപടി വൈകിയെന്ന് ആക്ഷേപം. പോലീസിൽ പരാതി നൽകിയിട്ടും സൈബർ ബുള്ളിയിംഗ് തുടരുകയായിരുന്നുവെന്ന് ആത്മഹത്യ ചെയ്ത ആതിരയുടെ സഹോദരി ഭർത്താവ് ആശിഷ് ദാസ് ആരോപിച്ചു. മണിപ്പൂരിൽ സബ് കലക്ടറാണ് ആശിഷ് ദാസ്. പരാതി നൽകിയ ശേഷം വൈക്കം എസ്.എ.പിയോടും സ്‌റ്റേഷൻ ഹൗസ് ഓഫീസറോടും സംസാരിച്ചിരുന്നു. പക്ഷേ നടപടി വൈകി. പോലീസിൽ പരാതി നൽകിയ ശേഷവും അരുൺ ആതിരയെ ശല്യം ചെയ്തു. പരാതി നൽകി പോലീസ് ഇടപെട്ട കേസിൽ ഇതാണ് സ്ഥിതിയെങ്കിൽ നാട്ടിലെ സാധാരണക്കാരുടെ സ്ഥിതി എന്താകുമെന്നും, എല്ലാ പിന്തുണയും ആതിരയ്ക്ക് നൽകിയിരുന്നുവെന്നും ആശിഷ് ദാസ് ഐ.എ.എസ് പ്രതികരിച്ചു.

താൻ അതിൽ ഇടപെട്ടതോടെ തുടർന്നുള്ള സൈബർ അധിക്ഷേപത്തിൽ തന്റെ പേരും ചേർത്തു. ഇത് ആതിരയെ വല്ലാതെ വിഷമിപ്പിച്ചു. ചേട്ടനും ബുദ്ധിമുട്ടായി അല്ലേ എന്നു ചോദിച്ചു. അതൊക്കെ ഇതിന്റെ ഭാഗമാണ്. ഫേസ്ബുക്കിൽ എന്തെങ്കിലും ഇട്ടെന്നു കരുതി അത്ര കാര്യമാക്കേണ്ടതില്ലെന്ന് മറുപടി നൽകി. രാത്രി വൈകി ആതിര അരുണിനെ വിളിച്ചു പോസ്റ്റ് പിൻവലിക്കണമെന്ന് അഭ്യർഥിച്ചുവെന്നാണ് കരുതുന്നത്. മരിക്കുന്ന അന്ന് രാവിലെ 6.30 ഓടെ എഴുന്നേറ്റു. വീടിനു പുറത്തു വന്നു. അൽപ്പം കൂടി കിടക്കട്ടെ എന്നു പറഞ്ഞ് അകത്തേക്ക് പോയി. കുറച്ചു കഴിഞ്ഞ് ഭാര്യ ചെന്നു നോക്കിയപ്പോൾ തൂങ്ങി മരിച്ച നിലയിൽ കാണുകയായിരുന്നു. രാവിലെ തനിക്ക് മെസേജ് അയച്ചിരുന്നു. ഒന്നുകൂടി അയാളോട് സംസാരിക്കാമോ എന്നു ചോദിച്ചായിരുന്നു അത്. വൈകി എഴുന്നേറ്റതിനാൽ സന്ദേശം അപ്പോൾ വായിച്ചില്ല.

അരുണുമായുള്ള സൗഹൃദം ആതിര അവസാനിപ്പിച്ചശേഷവും വിവാഹാലോചനയുമായി ബന്ധുക്കളെ സമീപിച്ചു. അത് നടക്കില്ലെന്ന് തീർത്തു പറഞ്ഞു. പിന്നീട് ആതിരയും അത് നേരിട്ടു വ്യക്തമാക്കി. അതിനു ശേഷമാണ് സൈബർ ആക്രമണം തുടങ്ങിയത്. ആദ്യം ഫെയ്‌സ്ബുക്കിൽ ആതിരയുടെ ചിത്രങ്ങൾ. സ്‌ക്രീൻ ഷോട്ടുകൾ ഇവ ഇടുകയായിരുന്നു. ചിത്രമല്ലേ എന്നു കരുതി ക്ഷമിച്ചു. പിന്നീട് അതിന്റെ സ്വഭാവം മാറി. ഇതിനിടെ പല തവണ ഫോണിൽ ശ്രമിച്ചുവെങ്കിലും കിട്ടിയില്ല. തന്റെ ചിത്രവും പലതവണ ഷെയർ ചെയ്തു. അരുണിന്റെ വിവാഹവും നടക്കുമെന്ന് ഉറപ്പായ ഘട്ടം എത്തിയിരുന്നു. പക്ഷേ നടന്നില്ല. ഇതോടെ ആക്രമണം തീവ്രമായി. ആതിരയുടെ മരണത്തിന് പിന്നാലെ വൈകാരികമായൊരു കുറിപ്പ് ആശിഷ് ഫെയ്‌സ്ബുക്കിൽ പോസ്റ്റ് ചെയ്തിരുന്നു. സൈബർ ബുള്ളിയിങ്ങിലൂടെയുള്ള കൊലപാതകമാണ് സഹോദരിയുടെ മരണമെന്നും കുറ്റവാളിക്ക് പരമാവധി ശിക്ഷ വാങ്ങിക്കൊടുക്കുമെന്നുമായിരുന്നു പോസ്റ്റിലുണ്ടായിരുന്നത്.
കഴിഞ്ഞ ദിവസമാണ് കടുത്തുരുത്തി സ്വദേശിയായ ആതിര ആത്മഹത്യ ചെയ്തത്. സോഷ്യൽ മീഡിയയിലൂടെ അധിക്ഷേപിക്കുന്നുവെന്ന് കാണിച്ച് അരുണിനെതിരെ ആതിര പോലീസിൽ പരാതി നൽകിയിരുന്നു. താനുമായി അടുപ്പമുണ്ടായിരുന്ന കാലത്തെ ചിത്രങ്ങൾ ഫെയ്‌സ്ബുക്കിൽ പോസ്റ്റ് ചെയ്ത അരുൺ, അപമാനിക്കുന്ന തരത്തിൽ പ്രചാരണം നടത്തിയെന്നായിരുന്നു പരാതി. പരാതി നൽകിയ ഉടൻ തന്നെ അരുൺ അത് മനസ്സിലാക്കി. പോലീസ് ഫോൺകോളുകൾ വരുന്നതിന്റെ സന്ദേശം ലഭിച്ചതോടെയാണിത്. ദിവസങ്ങളായി ഒളിവിൽ താമസിച്ചായിരുന്നു ഫെയ്‌സ് ബുക്ക് ഓപറേറ്റു ചെയ്തത്. ഫോണും പലപ്പോഴും സ്വിച്ച് ഓഫാക്കി.

Post a Comment

0 Comments