banner

ഡ്യൂട്ടിയിലുണ്ടായിരുന്ന യുവഡോക്ടർ മരിച്ച സംഭവം; പ്രതി ആശുപത്രിയിലെത്തിയത് പോലീസ് നടപടി ക്രമങ്ങളുടെ ഭാഗമായി; പ്രകോപനമൊന്നുമില്ലാതിരുന്ന യുവാവ് ആക്രമണം നടത്തിയത് ബന്ധുക്കളെ കണ്ടെന്ന് സൂചന!!, കൊട്ടാരക്കരയിലെ സംഭവം ഇങ്ങനെ


കൊല്ലം : കൊട്ടാരക്കര താലൂക്ക് ആശുപത്രിയിലുണ്ടായ അക്രമ സംഭവത്തിൽ ഡ്യൂട്ടിയിലുണ്ടായിരുന്ന യുവഡോക്ടർ മരിച്ചതിന് പിന്നാലെ കൂടുതൽ വിവരങ്ങൾ പുറത്ത്. ഡ്യൂട്ടിയിലുണ്ടായിരുന്ന ഡോ. വന്ദന ദാസ് (23) ആണ് കുത്തേറ്റ് മരിച്ചത്. രാവിലെ പൂയപ്പള്ളി പോലീസ് അക്രമസംഭവവുമായി ബന്ധപ്പെട്ട് കസ്റ്റഡിയിലെടുത്ത സന്ദീപ് എന്ന യുവാവുമായി കൊട്ടാരക്കര താലൂക്ക് ആശുപത്രിയിലെത്തിയതാണ് സംഭവങ്ങളുടെ തുടക്കം. വൈദ്യ പരിശോധനക്കായാണ് പ്രതിയെ പോലീസ് ആശുപത്രിയിൽ എത്തിച്ചത്.

പ്രതി സന്ദീപിൻ്റെ കാലിലെ മുറിവ് പരിശോധിക്കവേ ഡോക്ടർമാരെ ഇയാൾ അക്രമിക്കാൻ ശ്രമിക്കുകയായിരുന്നെന്ന് ദൃക്സാക്ഷികൾ പറയുന്നു. മെയിൻ ഡോക്ടർ ഓടി രക്ഷപ്പെട്ടതിനാൽ ഇദ്ദേഹത്തിന് പരിക്കേറ്റില്ല. പകച്ചു നിന്ന ഡ്യൂട്ടി ഡോക്ടർ വന്ദനെ പ്രതി അടകമിക്കുകയായിരുന്നു. കഴുത്തിൽ ഗുരുതരമായി പരുക്കേറ്റ ഡോക്‌ടറെ തിരുവനന്തപുരത്തെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. ഡോക്‌ടറും പോലീസ് ഉദ്യോഗസ്ഥരും ഉൾപ്പെടെ അഞ്ച് പേർക്കാണ് പ്രതിയുടെ അഴിഞ്ഞാട്ടത്തിൽ കുത്തേറ്റത്. ആശുപത്രിയിൽ നിന്ന് ലഭിച്ച കത്രിക കൊണ്ട് ഇയാൾ ഡോക്‌ടറെയും പൊലീസുകാരെയുമടക്കം ആക്രമിക്കുകയായിരുന്നു. 

വീട്ടിൽ വെച്ച് സന്ദീപ് ആക്രമണങ്ങൾ നടത്തിയതിനെ തുടർന്ന് ബന്ധുക്കളാണ് പോലീസിനെ വിവരമറിയിച്ചത്. തുടർന്ന് പോലീസ് കസ്‌റ്റഡിയിലെടുത്ത പ്രതിയെ വൈദ്യ പരിശോധനക്ക് എത്തിച്ചപ്പോഴായിരുന്നു അക്രമമുണ്ടായത്. ബന്ധുക്കൾ ആശുപത്രിയിൽ എത്തിയപ്പോഴാണ് പ്രകോപനമൊന്നുമില്ലാതെ യുവാവ് ആക്രമണം നടത്തിയതെന്നാണ് വിവരം. 

Post a Comment

0 Comments