അഞ്ചാലുംമൂട് : തൃക്കരുവ ഗ്രാമ പഞ്ചായത്തിലെ നിര്‍മ്മാണം പൂര്‍ത്തീകരിച്ച ലൈഫ് ഭവനത്തിന്റെ താക്കോല്‍ കൈമാറി. സംസ്ഥാന സര്‍ക്കാരിന്റെ രണ്ടാം വാര്‍ഷികത്തോടനുബന്ധിച്ച് കേരളത്തിലെ 20,000 വീടുകളുടെ പൂര്‍ത്തീകരണത്തിന്റെ ഭാഗമായി 2020 ലൈഫ് ഭവന പദ്ധതില്‍ ഉള്‍പ്പെടുത്തി നിര്‍മിച്ച വിനുദാസ് കസ്തൂരി ദമ്പതികളുടെ വീടിന്റെ താക്കോല്‍ ദാനം തൃക്കരുവ ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് സരസ്വതി രാമചന്ദ്രൻ നിര്‍വഹിച്ചു. വികസന കാര്യ സ്റ്റാൻ്റിംഗ് കമ്മിറ്റി ചെയർമാൻ അജ്മീൻ എം കരുവ, ക്ഷേമകാര്യ സ്റ്റാന്റിംഗ് കമ്മറ്റി ചെയര്‍മാൻ രതീഷ് ആർ, ആരോഗ്യം വിദ്യാഭ്യാസം ചെയർപേഴ്സൺ സലീനാ ഷാഹുൽ ജനപ്രതിനിധികളായ ഡാഡു കോടിയിൽ, വി അനിൽകുമാർ, ശോഭന, ഷീജ, ആബാ അഗസ്റ്റിൻ എന്നിവരും പഞ്ചായത്ത് സെക്രട്ടറി ജോയി മോഹൻ, അസിസ്റ്റൻ്റ് സെക്രട്ടറി റ്റൈറ്റസ്, വി.ഇ.ഒ സുനിൽ കുമാർ, വി.ഇ.ഒ വൃന്ദാ കുമാരി പ്രോജക്റ്റ് അസിസ്റ്റൻ്റ് ജിഷ്ണു, സൈജു തുടങ്ങിയവരും പങ്കെടുത്തു.
0 Comments