banner

ചിട്ടി നടത്തി മുങ്ങിയയാൾ പിടിയിൽ; പിടികൂടിയത് എട്ടു വർഷങ്ങളായി മുങ്ങി നടന്നയാളെ; രജിസ്റ്റർ ചെയ്തത് അൻപതോളം വഞ്ചനാ കേസുകൾ



ചിട്ടി നടത്തി മുങ്ങിയയാൾ എട്ടു വർഷങ്ങൾക്ക് ശേഷം തിരുവനന്തപുരം വിമാനത്താവളത്തിൽ പിടിയിലായി. മലപ്പുറം പെരിങ്ങോട് ചായാട്ടിരി അയ്യത്തും വളപ്പിൽ എ.വി സജിത്താണ് (43) പിടിയിലായത്.

ഇയാളുടെ പേരിൽ അൻപതോളം വഞ്ചനാ കേസുകളാണ് ഉള്ളത്. 2015ൽ പെരിന്തൽമണ്ണ – ഊട്ടി റോഡിൽ കറുകപുത്തൂർ കുറീസ് എന്ന പേരിൽ സ്ഥാപനം നടത്തിയിരുന്നു.

തുടർന്ന് നിക്ഷേപകരെ വഞ്ചിച്ച് ഇയാൾ വിദേശത്തേക്ക് പോകുകയായിരുന്നു. ഇപ്പോൾ വിദേശത്ത് നിന്ന് മടങ്ങി വരുമ്പോഴാണ് പെരിന്തൽമണ്ണ പൊലീസ് തിരുവനന്തപുരത്തെത്തി ഇയാളെ കസ്റ്റഡിയിലെടുത്തത്.

Post a Comment

0 Comments