അഞ്ചാലുംമൂട് : നിർധനയായ അനാഥയുവതിയുടെ വിവാഹത്തിനാവശ്യമായ ധനഹായം കൈമാറി. കേരള മുസ്ലിം ജമാഅത്ത് - എസ്.വൈ.എസ് - എസ്.എസ്.എഫ് കാഞ്ഞാവെളി, കരുവ യൂണിറ്റുകളുടെ സംയുക്താഭിമുഖ്യത്തിലാണ് പ്രാക്കുളം സ്വദേശിനിയായ അനാഥയുവതിയുടെ വിവാഹത്തിനാവശ്യമായ ധനഹായം കുടുംബത്തിന് കൈമാറിയത്.
ധനസഹായം യൂണിറ്റ് പ്രസിഡന്റ് പ്രാക്കുളം മുഹമ്മദ് ഹാഷിം അസ്ഹരി കൈമാറി. ഷഹീർ ജവ്ഹരി കരുവ, സലാഹുദ്ധീൻ പടനിലം, നിസാർ കരുവ, ഷെമീർ എസ് കരുവ, നിസാർ കാഞ്ഞാവെളി, നവാസ് കാഞ്ഞാവെളി, തൗഫീഖ് വന്മള എന്നിവർ നേതൃത്വം നൽകി. റമദാൻ മാസത്തിൽ റിലീഫ് കിറ്റുകളും യൂണിറ്റിൻ്റെ നേതൃത്വത്തിൽ നൽകിയിരുന്നു.
0 Comments