banner

കൊല്ലത്ത് മുഖ്യമന്ത്രി കടന്നു പോയ വഴികളിലെ കുഴിയടച്ചത് ഇന്ന് പുലർച്ചെ

മുഖ്യമന്ത്രി കടന്നു പോകുന്ന റോഡിലെ കുഴി തൊഴിലാളികൾ അടയ്ക്കുന്നു. ഇൻസെറ്റിൽ മുഖ്യമന്ത്രി ഇന്ന് ഉദ്ഘാടനം ചെയ്ത  ശ്രീ നാരായണ ഗുരുവിൻ്റെ പേരിലുള്ള സാംസ്കാരിക സമുച്ഛയം (ഫോട്ടോ: സുനിൽകുമാർ കുരീപ്പുഴ / അഷ്ടമുടി ലൈവ്)


കൊല്ലം : ആശ്രാമത്തെ ശ്രീ നാരായണ ഗുരുവിൻ്റെ പേരിലുള്ള സാംസ്കാരിക സമുച്ഛയത്തിൻ്റെ ഉദ്ഘാടനത്തിനായി മുഖ്യമന്ത്രി എത്തുമ്പോൾ കാണാതിരിക്കാനായി അദ്ദേഹം കടന്നു പോയ വഴികളിലെ കുഴിയടച്ചത് ഇന്ന് പുലർച്ചെ. ജില്ലാ പൊതുമരാമത്ത് വിഭാഗത്തിൻ്റെയും കോർപ്പറേഷൻ്റെയും അനാസ്ഥ മറയ്ക്കാനാണ് ആശ്രാമം റോഡിലെ കുഴി പുലർച്ചെ തൊഴിലാളികളെക്കൊണ്ട് അടപ്പിച്ചത്. 

നഗരത്തിലെ പ്രധാനയിടങ്ങളിലൊന്നായ ആശ്രാമം മൈതാനത്തിന് സമീപത്തുകൂടിയുള്ള റോഡിൻ്റെ ശോചനീയാവസ്ഥ പരിഹരിക്കണമെന്ന് ഏറെ നാളായി പ്രദേശവാസികൾ ആവശ്യം ഉന്നയിക്കുന്നുണ്ട്. അന്ന് ഈ ആവശ്യങ്ങൾക്ക് മൗനം നടിച്ചവർ ഇപ്പോൾ മുഖ്യമന്ത്രിയുടെ വാഹനവ്യൂഹം കടന്നു പോകുന്നതിനായി റോഡിലെ കുഴിയടച്ചത് വിരോധാഭാസമാണെന്ന് പ്രദേശവാസികൾ പറയുന്നു.

Post a Comment

0 Comments