banner

വാഹനങ്ങളുടെ ബാറ്ററി മോഷണം നടത്തി വന്നിരുന്ന മൂന്നംഗസംഘം അറസ്റ്റിൽ


മാന്നാർ : വാഹനങ്ങളുടെ ബാറ്ററി മോഷണം നടത്തി വന്നിരുന്ന മൂന്നംഗസംഘം അറസ്റ്റിൽ. വർക്ക് ഷോപ്പുകളിൽ നിന്നും വാഹനങ്ങളുടെ ബാറ്ററികൾ മോഷ്ടിച്ചിരുന്ന മൂന്നംഗസംഘം പുളിക്കീഴ് പോലീസിന്റെ പിടിയിലായി. നിരണം മണപ്പുറത്ത് വീട്ടിൽ സുരാജ് (36), നിരണം മണപ്പുറത്ത് നാമങ്കരി വീട്ടിൽ ഷാജൻ (45) നിരണം ചെമ്പിൽ വീട്ടിൽ വിനീത് തങ്കച്ചൻ (24) എന്നിവരാണ് പിടിയിലായത്.

പരുമല തിക്കപ്പുഴയിലെ വർക്ക്ഷോപ്പിൽ അറ്റകുറ്റപ്പണിക്കായി എത്തിച്ച മിനി ലോറിയിൽ നിന്നും ബാറ്ററി മോഷ്ടിച്ച കേസിലാണ് പ്രതികൾ പിടിയിലായത്. ഇക്കഴിഞ്ഞ പന്ത്രണ്ടാം തീയതി അർദ്ധരാത്രിയോടെ ആയിരുന്നു കേസിന് ആസ്പദമായ സംഭവം നടന്നത്. മോഷണ സംഘത്തിലെ സുരാജ് പരുമലയിലെ ബാറ്ററി കടയിൽ ഫോണിൽ വിളിച്ച് പഴയ ബാറ്ററി വിലയ്ക്കെടുക്കുമോ എന്ന് അന്വേഷിച്ചിരുന്നു.

തുടർന്ന് സംഘം ബാറ്ററി കടയിൽ എത്തുകയും ചെയ്തു. ഇവിടെ നിന്നും ലഭിച്ച സിസിടിവി ദൃശ്യങ്ങളാണ് പ്രതികളെ കുടുക്കിയത്. മോഷ്ടിച്ച ബാറ്ററി ബുധനൂരിലെ ആക്രി കടയിൽ നിന്നും പോലീസ് കണ്ടെടുത്തു. പിടിയിലായ പ്രതികൾക്കെതിരെ പുളിക്കീഴ്, മാന്നാർ പോലീസ് സ്റ്റേഷനുകളിൽ മോഷണം അടക്കമുള്ള നിരവധി ക്രിമിനൽ കേസുകൾ നിലവിലുണ്ടെന്ന് പോലീസ് പറഞ്ഞു.

Post a Comment

0 Comments