banner

കേരള പത്രപ്രവർത്തക അസോസിയേഷൻ്റെ പൊതുസമ്മേളനം കേന്ദ്ര മന്ത്രി ഉദ്ഘാടനം ചെയ്തു; സമ്മേളന വേദിയിൽ സിനിമാനുഭവങ്ങളെ പറ്റി ഓർത്തെടുത്ത് നടൻ നാസർ അഹമ്മദ്; എത്തിച്ചേർന്നത് സംസ്ഥാനത്തെ ആയിരത്തോളം വരുന്ന മാധ്യമ പ്രവർത്തകർ



എറണാകുളം : കേരള പത്രപ്രവർത്തക അസോസിയേഷൻ്റെ സംസ്ഥാന സമ്മേളനത്തോടനുബന്ധിച്ച് നടന്ന പൊതുസമ്മേളനം കേന്ദ്ര മന്ത്രി ഉദ്ഘാടനം ചെയ്തു.  എറണാകുളം ടൗൺ ഹാളിൽ നടക്കുന്ന പരിപാടി വീഡിയോ സന്ദേശത്തിലൂടെയാണ് വിദേശത്തുള്ള കേന്ദ്ര വിദേശകാര്യ മന്ത്രി വി. മുരളീധരൻ നിർവ്വഹിച്ചത്. പ്രശസ്ത സിനിമാ-ടെലിവിഷൻ താരം നാസർ അഹമ്മദ് ടൗൺ ഹാളിൽ ഒത്തുകൂടിയ സംസ്ഥാനത്തെ ആയിരത്തോളം വരുന്ന മാധ്യമ പ്രവർത്തകരെ അഭിസംബോധന ചെയ്തു സംസാരിച്ചു.

കേരള പത്രപ്രവർത്തക അസോസിയേഷൻ്റെ സംസ്ഥാന പ്രസിഡൻറ് ജി. ശങ്കറിൻ്റെ അദ്ധ്യക്ഷതയിലാണ് യോഗം നടക്കുന്നത്. അന്തരിച്ച മാധ്യമ പ്രവർത്തകരായവരെ അനുസ്മരിച്ചു കൊണ്ട് സംസ്ഥാന ജനറൽ സെക്രട്ടറി മധു കടുത്തുരുത്തി വേദിയിൽ സംസാരിച്ചു. രാഷ്ട്രീയ സാമൂഹിക രംഗത്തെ പ്രമുഖ വ്യക്തിത്വങ്ങൾ വരും മണിക്കൂറിൽ സമ്മേളന നഗരിയിലേക്ക് എത്തിച്ചേരുമെന്ന് സംഘാടകർ അറിയിച്ചു.

സിനിമാനുഭവങ്ങളെ പറ്റി ഓർത്തെടുത്ത് നടൻ നാസർ അഹമ്മദ്

ഞങ്ങളെ ഞങ്ങളാക്കിയതിന് പിന്നിൽ മാധ്യമ പ്രവത്തകരാണെന്ന് സമ്മേളന നഗരിയിൽ എത്തിച്ചേർന്ന നടൻ നാസർ അഹമ്മദ്. ഞങ്ങളെ ശരിയായ രീതിയിൽ ജനങ്ങളിലേക്ക് നിങ്ങൾ എത്തിച്ചത് കൊണ്ടാണ് ജനങ്ങൾക്ക് ഞങ്ങൾ സുപരിചിതരായതെന്നും അദ്ദേഹം പറഞ്ഞു. വേദിയിൽ സിനിമാനുഭവങ്ങളെ പറ്റിയും അമ്മ എന്ന സിനിമ പ്രവർത്തകരുടെ  സംഘടനയിലെ വേർതിരിവിനെ കുറിച്ചും ' അദ്ദേഹം വേദിയിൽ വാചാലനായി. എട്ടാം ക്ലാസിൽ പഠനം നിർത്തിയ തനിക്കിന്ന് അതൊരു കുറവായി തോന്നുന്നില്ലെന്നും അന്നത്തെ പഠനത്തിൻ്റെ ഗുണമാകാം ഇന്ന് ഇംഗ്ലീഷ് സംസാരിക്കുന്നതിന് അത് തടസ്സമാകാതിരിക്കുന്നത് എന്നും അദ്ദേഹം പറഞ്ഞു. തനിക്കും ദുൽഖറിനും ലഭിച്ചത് ഒരേ അവാർഡായിരുന്നു, ദാദാ സാഹേബ് ഫാൽക്കേ പുരസ്കാരം. എന്നാൽ ആദരിക്കുന്ന കാര്യത്തിൽ താര സംഘടനായ അമ്മ'യിൽ പോലും വേർതിരിവുണ്ടായതായി അദ്ദേഹം പറഞ്ഞു.

Post a Comment

0 Comments