കണ്ണൂര്‍ : കണ്ണൂരിലെ പേരട്ടയിലെ സ്വകാര്യ പണമിടപാട് സ്ഥാപനത്തില്‍ കളിത്തോക്ക് ചൂണ്ടി ഒരു ലക്ഷം രൂപ കവര്‍ച്ച ചെയ്ത യുവാവ് പോലീസ് പിടിയിലായി. ഇന്ന് വൈകുന്നേരം ആശ്രയ ഫിനാന്‍സിയേഴ്‌സ് എന്ന പണമിടപാട് സ്ഥാപനത്തിലെ വനിതാ ജീവനക്കാരിയെ തോക്ക് ചൂണ്ടി ഭീഷണിപ്പെടുത്തി പണം കവര്‍ന്ന പേരട്ട സ്വദേശി അബ്ദുള്‍ ഷുക്കൂറിനെ നാട്ടുകാര്‍ പിടികൂടി പോലീസില്‍ ഏല്‍പ്പിക്കുകയായിരുന്നു.
പണം കവര്‍ന്ന ശേഷം പ്രതി സ്‌കൂട്ടറില്‍ കയറി രക്ഷപെടാന്‍ ശ്രമിക്കുമ്പോള്‍ വനിതാ ജീവനക്കാരി ബഹളം വെയ്ക്കുകയും നാട്ടുകാര്‍ ചേര്‍ന്ന് ഇയാളെ പിടികൂടുകയുമായിരുന്നു. തുടര്‍ന്ന് നടന്ന പരിശോധനയിലാണ് കളിത്തോക്കാണെന്ന് മനസ്സിലായത്. നാട്ടുകാര്‍ വിവരമറിയിച്ചതിനെ തുടര്‍ന്ന് എത്തിയ പോലീസ് അബ്ദുള്‍ ഷുക്കൂറിനെ കസ്റ്റഡിയിലെടുക്കുകയായിരുന്നു.
0 تعليقات