banner

ഡോക്ടർ വന്ദനയ്ക്ക് അന്ത്യചുംബനം നൽകി മന്ത്രി വീണാ ജോര്‍ജ്; പ്രദേശത്ത് വൻ ജനാവലി, തീരാത്ത നോവ്!



കോട്ടയം : ആശുപത്രിയില്‍ ഡ്യൂട്ടിക്കിടെ കുത്തേറ്റുമരിച്ച ഡോ. വന്ദന ദാസിന് ആരോഗ്യമന്ത്രി വീണാ ജോര്‍ജ് അന്ത്യാഞ്ജലി അര്‍പ്പിച്ചു. കോട്ടയം മുട്ടുചിറയിലെ വീട്ടിലെത്തിയാണ് മന്ത്രി അന്ത്യാഞ്ജലി അര്‍പ്പിച്ചത്. ഡോ. വന്ദനയുടെ മാതാപിതാക്കളെ മന്ത്രി ആശ്വസിപ്പിച്ച മന്ത്രി മാധ്യമങ്ങളോട് പ്രതികരിക്കാതെ മടങ്ങി.

ഡോ. വന്ദന കൊല്ലപ്പെട്ട ശേഷം മന്ത്രി വീണാ ജോര്‍ജ് നടത്തിയ പ്രതികരണം വിവാദമായിരുന്നു. വേണ്ടത്ര എക്സിപീരിയന്‍സ് ആ കുട്ടിക്ക് ഉണ്ടായിരുന്നില്ലെന്നും ആക്രമണത്തില്‍ ഭയന്നുപോയെന്നുമായിരുന്നു മന്ത്രി പറഞ്ഞത്. കടുത്തുരുത്തി മുട്ടുചിറയിലെ വീട്ടില്‍ പൊതുദര്‍ശനത്തിന് വെച്ച വന്ദനയുടെ മൃതദേഹത്തില്‍ അന്ത്യാഞ്ജലി അര്‍പ്പിക്കാന്‍ ഇപ്പോഴും ആളുകള്‍ എത്തിക്കൊണ്ടിരിക്കുകയാണ്.

വന്ദന പഠിച്ച കൊല്ലം അസീസിയ മെഡിക്കല്‍ കോളജിലെ പൊതുദര്‍ശനത്തിന് ശേഷം ഇന്നലെ രാത്രി എട്ടോടെയാണ് മൃതദേഹം കോട്ടയം മുട്ടുചിറയിലെ വീട്ടിലെത്തിച്ചത്. ഇന്ന് ഉച്ചയ്ക്ക് രണ്ടിന് വീട്ടുവളപ്പില്‍ സംസ്‌കരിക്കും. കോട്ടയം മുട്ടുചിറ നമ്പിച്ചിറക്കാലായില്‍ (കാളിപറമ്പ്) കെ.ജി മോഹന്‍ദാസിന്റെയും വസന്തകുമാരിയുടെയും ഏക മകളാണ്. അസീസിയ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് മെഡിക്കല്‍ സയന്‍സ് ആന്‍ഡ് റിസര്‍ച്ച് സെന്ററിലെ എംബിബിഎസ് പഠനശേഷം വന്ദന ദാസ് ഹൗസ് സര്‍ജനായി സേവനം അനുഷ്ഠിക്കുകയായിരുന്നു.

Post a Comment

0 Comments