ജയ്പൂര്‍ : രാജസ്ഥാനിലെ സിക്കാര്‍ ജില്ലയില്‍ വിദ്യാര്‍ത്ഥിനിയെ കൂട്ടബലാത്സംഗം ചെയ്ത് കൊലപ്പെടുത്തിയ സംഭവത്തില്‍ മൂന്ന് പന്ത്രണ്ടാം ക്ലാസ് വിദ്യാര്‍ത്ഥികള്‍ക്കും ഒരു പെണ്‍കുട്ടിക്കും എതിരെ കേസെടുത്തതായി പോലീസ് അറിയിച്ചു.
പ്രതികളെ അറസ്റ്റ് ചെയ്യണമെന്ന് ആവശ്യപ്പെട്ട് മരിച്ച പെണ്‍കുട്ടിയുടെ കുടുംബാംഗങ്ങളും നാട്ടുകാരും പോലീസ് സ്‌റ്റേഷന് പുറത്ത് പ്രതിഷേധ പ്രകടനം നടത്തുകയും മൃതദേഹം ഏറ്റുവാങ്ങാന്‍ വിസമ്മതിക്കുകയും ചെയ്തു.
പെണ്‍കുട്ടിയുടെ അമ്മാവന്‍ നല്‍കിയ പരാതിയുടെ അടിസ്ഥാനത്തില്‍ മൂന്ന് പേര്‍ക്കെതിരെയും ഒരു പെണ്‍കുട്ടിക്കെതിരെയും കേസെടുത്തതായി സബ് ഇന്‍സ്‌പെക്ടര്‍ മോഹന്‍ സിംഗ് പറഞ്ഞു.
12ാം ക്ലാസ് വിദ്യാര്‍ത്ഥിനിയാണ് കൊല്ലപ്പെട്ടതെന്ന് പോലീസ് ഉദ്യോഗസ്ഥന്‍ പറഞ്ഞു. മൂന്ന് ആണ്‍കുട്ടികള്‍ സഹപാഠികളാണെന്നും അവളുടെ വീടിനടുത്ത് താമസിക്കുന്നവരാണെന്നും പെണ്‍കുട്ടി ഇരയുടെ സുഹൃത്താണെന്നും അദ്ദേഹം പറഞ്ഞു.
പെണ്‍കുട്ടിയുടെ പിതാവ് പ്രവാസിയാണെന്നും ശനിയാഴ്ച ഇവിടെയെത്തിയ ശേഷം പോസ്റ്റ്‌മോര്‍ട്ടം നടത്തുമെന്നും മോഹന്‍ സിംഗ് പറഞ്ഞു.
0 Comments