banner

സിക്ക് ലീവിനായി വ്യാജ മെഡിക്കൽ സർട്ടിഫിക്കറ്റുണ്ടാക്കി ; ജീവനക്കാരന് തടവുശിക്ഷ വിധിച്ച് കോടതി

കുവൈത്ത് സിറ്റി : സിക്ക് ലീവ് എടുക്കാൻ വേണ്ടി മെഡിക്കൽ സർട്ടിഫിക്കറ്റ് വ്യാജമായുണ്ടാക്കിയ വ്യക്തിയ്ക്ക് ശിക്ഷ വിധിച്ച് കോടതി. മൂന്ന് വർഷം കഠിന തടവാണ് കോടതി വിധിച്ച ശിക്ഷ. കുവൈത്തിലാണ് സംഭവം. കേസിന്റെ വിചാരണ പൂർത്തിയാക്കിയ ക്രിമിനൽ കോടതിയാണ് ശിക്ഷ വിധിച്ചത്. വ്യാജ രേഖ ചമച്ച് അനധികൃതമായി ലീവുകൾ സമ്പാദിച്ച കേസുകളിൽ കോടതി ശക്തമായ നിലപാടാണ് സ്വീകരിക്കുന്നത്. ഈ കേസിൽ നേരത്തെ പ്രതിയെ ജാമ്യത്തിൽ വിടാനുള്ള അപേക്ഷ കോടതി തള്ളിയിരുന്നു. അവധി എടുക്കാനായി മെഡിക്കൽ സർട്ടിഫിക്കറ്റ് ഹാജരാക്കിയ ദിവസങ്ങളിൽ ഇയാൾ രാജ്യത്തെ ഒരു സർക്കാർ, സ്വകാര്യ ആശുപത്രികളിലും ചികിത്സ തേടിയിരുന്നില്ലെന്ന് അന്വേഷണത്തിൽ കണ്ടെത്തിയിരുന്നു. തുടർന്നാണ് ഇയാൾക്ക് തടവുശിക്ഷ വിധിച്ചത്.

إرسال تعليق

0 تعليقات