തിരുവനന്തപുരം : വന്ദേഭാരത് അടക്കമുള്ള ഏഴ് ട്രെയിനുകളുടെ സമയക്രമം പുതുക്കിയതായി ദക്ഷിണ റെയിൽവേ അറിയിച്ചു.നിശ്ചിത ട്രെയിനുകൾ പുറപ്പെടുന്നതും എത്തിച്ചേരുന്നതുമായ സമയത്തിലാണ് മെയ് 28 മുതൽ മാറ്റമുണ്ടാവുക.
ട്രെയിൻ സമയത്തിലുണ്ടായ മാറ്റം ഇങ്ങനെ:
- ട്രെയിൻ നമ്പർ- 20634 - തിരുവനന്തപുരം സെൻട്രൽ - കാസർകോട് വന്ദേ ഭാരത് എക്സ്പ്രസ്: ഉച്ചയ്ക്ക് 1.20 -ന് കാസർകോട് എത്തും.
- ട്രെയിൻ നമ്പർ -16355 - കൊച്ചുവേളി - മംഗളൂരു ജംഗ്ഷൻ അന്ത്യോദയ ദ്വൈവാര എക്സ്പ്രസ്: രാവിലെ 09.15 ന് മംഗളൂരു ജംഗ്ഷനിൽ എത്തിച്ചേരും.
- ട്രെയിൻ നമ്പർ 16629 -തിരുവനന്തപുരം സെൻട്രൽ- മംഗളൂരു സെൻട്രൽ മലബാർ ഡെയ്ലി എക്സ്പ്രസ്: രാവിലെ 10.25 ന് മംഗളൂരു സെൻട്രലിൽ എത്തിച്ചേരും.
- ട്രെയിൻ നമ്പർ 16606 - നാഗർകോവിൽ ജംഗ്ഷൻ - മംഗളൂരു സെൻട്രൽ ഏറനാട് ഡെയ്ലി എക്സ്പ്രസ്: വൈകുന്നേരം 5.50ന് -ന് മംഗലാപുരത്ത് എത്തിച്ചേരും. 2023 മെയ് 28 മുതൽ പ്രാബല്യത്തിൽ വരും.
- ട്രെയിൻ നമ്പർ 16347- തിരുവനന്തപുരം സെൻട്രൽ- മംഗളൂരു സെൻട്രൽ ഡെയ്ലി എക്സ്പ്രസ്: 11.20 -ന് മംഗളൂരു സെൻട്രലിൽ എത്തിച്ചേരും.
- ട്രെയിൻ നമ്പർ 22668 - കോയമ്പത്തൂർ ജംഗ്ഷൻ - നാഗർകോവിൽ ജംഗ്ഷൻ പ്രതിദിന സൂപ്പർഫാസ്റ്റ്: തിരുനെൽവേലി ജംഗ്ഷനിൽ 03.00 മണിക്ക് എത്തി 03.05 ന് പുറപ്പെടും.വള്ളിയൂർ സ്റ്റേഷനിൽ 03.43 ന് എത്തി 03.45 ന് പുറപ്പെടു.നാഗർകോവിൽ ജംഗ്ഷനിൽ 04.50 ന് എത്തിച്ചേരും
- ട്രെയിൻ നമ്പർ 12633- ചെന്നൈ എഗ്മോർ - കന്യാകുമാരി ഡെയ്ലി സൂപ്പർഫാസ്റ്റ്: തിരുനെൽവേലി ജംഗ്ഷനിൽ പുലർച്ചെ 03.20ന് എത്തി 03.25 ന് പുറപ്പെടും.വള്ളിയൂർ 04.03ന് എത്തി 04.05ന് പുറപ്പെടും.05.35 മണിക്ക് കന്യാകുമാരിയിൽ എത്തിച്ചേരും.
0 Comments