കേരളത്തിലെ ആദ്യ ട്രാന്‍സ് ബോഡി ബില്‍ഡര്‍ കൂടിയായായിരുന്നു പ്രവീണ്‍. ഇക്കഴിഞ്ഞ പ്രണയദിനത്തിലായിരുന്നു പ്രവീണ്‍ നാഥും രിഷാന ഐഷുവും വിവാഹിതരായത്. ഏറെ നാളത്തെ പ്രണയത്തിനൊടുവിലായിരുന്നു വിവാഹം. കഴിഞ്ഞ ദിവസം ഇരുവരും വേര്‍പിരിയുന്നതായി വാര്‍ത്തകള്‍ വന്നിരുന്നു. റിഷാനയുമായുണ്ടായ പിണക്കത്തില്‍ പ്രവീണ്‍ സാമൂഹിക മാധ്യമങ്ങളില്‍ ഇട്ട പോസ്റ്റായിരുന്നു വാര്‍ത്തക്ക് കാരണം.
സോഷ്യല്‍ മീഡിയയില്‍ അടക്കം വാര്‍ത്ത പ്രചരിച്ചതോടെ വിശദീകരണവുമായി പ്രവീണ്‍ നാഥ് രംഗത്തെത്തി. വാര്‍ത്ത തെറ്റാണെന്നും മാനസികമായി തകര്‍ന്നപ്പോള്‍ ഉണ്ടായ ഒരു പോസ്റ്റ് ആയിരുന്നു അതെന്നും പ്രവീണ്‍ വ്യക്തമാക്കിയിരുന്നു. ഇതിന്റെ പേരില്‍ പ്രവീണ്‍ സോഷ്യല്‍ മീഡിയ ആക്രമണത്തിന് ഇരയായി. ഇതില്‍ മനംനൊന്താണ് പ്രവീണ്‍ ആത്മഹത്യക്ക് ശ്രമിച്ചതെന്നാണ് വിവരം.
0 Comments