banner

കൊല്ലത്ത് ബൈപ്പാസിലുണ്ടായ കാറപകടത്തിൽ രണ്ട് പേർ മരിച്ചു; അപകടം അവാർഡ് വാങ്ങി വരും വഴി; ഒരാളുടെ നില ഗുരുതരം



കൊല്ലം : ബൈപ്പാസ് മങ്ങാട് പാലത്തിലുണ്ടായ വാഹനാപകടത്തിൽ രണ്ട് പേർ മരിച്ചു. കായംകുളം കണ്ടല്ലൂർ സ്വദേശിനി ഡോ. മിനി ഉണ്ണികൃഷ്ണൻ, കാറിൻറെ ഡ്രൈവറായ സുനിൽ എന്നിവരാണ് മരിച്ചത്. അപകടത്തിൽ മറ്റ് രണ്ടുപേർക്ക് കൂടി പരിക്കേറ്റിട്ടുണ്ട്. ഇതിൽ ഒരാളുടെ നില ഗുരുതരമാണെന്നാണ് വിവരം.

ഹോമിയോപ്പതി മേഖലയിലെ മികച്ച പ്രവർത്തനത്തിനുള്ള അവാർഡ് വാങ്ങി നെയ്യാറ്റിൻകരയിൽ നിന്ന് മടങ്ങിവരുമ്പോൾ ആയിരുന്നു അപകടം. അഞ്ചാലുംമൂട് പോലീസ് മേൽനടപടികൾ സ്വീകരിച്ചു.

إرسال تعليق

0 تعليقات