banner

മാരക മയക്കുമരുന്നുമായി രണ്ടു പേർ പിടിയിൽ; എം.ഡി.എം.എ എത്തിച്ചത് വിൽപ്പനയ്ക്കായി



തൃശൂര്‍ : മാരകമയക്കുമരുന്നുമായി തൃശൂരില്‍ രണ്ട് പേര്‍ പിടിയില്‍. കരുവന്നൂര്‍ സ്വദേശി ഷമീര്‍, പനംകുളം സ്വദേശി രാജീവ് എന്നിവരാണ് പോലീസിന്റെ പിടിയിലായത്. തൃശൂരില്‍ വലപ്പാട് തീരദേശ മേഖലയില്‍ നിന്നാണ് ഇവര്‍ പിടിയിലായത്. വില്‍പ്പനയ്‌ക്കായി കൊണ്ടുവന്ന ലഹരിവസ്തുവാണ് പിടികൂടിയത്. തൃപ്രയാറില്‍ നടന്ന വാഹന പരിശോധനക്കിടെയാണ് ഇരുവരും പിടിയിലായത്. പ്രതികളില്‍ നിന്നും 15 ഗ്രാം എംഡിഎംഎയാണ് കണ്ടെടുത്തത്. കൊടുങ്ങല്ലൂര്‍ ഡെപ്യുട്ടി പോലീസ് സൂപ്രണ്ടിന്റെ നേതൃത്വത്തിലുള്ള പ്രത്യേക പോലീസ് സംഘവും വലപ്പാട് പോലീസും ചേര്‍ന്നാണ് പ്രതികളെ അറസ്റ്റ് ചെയ്തത്.

إرسال تعليق

0 تعليقات