banner

സ്കൂളിൻ്റെ പോർച്ചിൽ സൂക്ഷിച്ച ഇരുചക്ര വാഹനം മോഷണം പോയ സംഭവം; പതിനേഴുകാരൻ ഉള്‍പ്പെടെ രണ്ടുപേര്‍ അറസ്റ്റില്‍



കൊച്ചി: ഇരുചക്ര വാഹനമോഷണം നടത്തിയ പ്രായപൂര്‍ത്തിയാകാത്തയാള്‍ ഉള്‍പ്പെടെ രണ്ട് പേര്‍ പോലീസ് പിടിയില്‍. കുന്നുകര പുതുവ വീട്ടില്‍ കെവിന്‍ (19), പതിനേഴ്കാരന്‍ എന്നിവരെയാണ് ചെങ്ങമനാട് പോലീസ് പിടികൂടിയത്. 

കഴിഞ്ഞ 30ന് ആണ് സംഭവം. പള്ളിയിലെ ചടങ്ങിന് പോകുന്നതിന് ക്രിസ്തുരാജാ സ്‌ക്കൂളിന്റെ പോര്‍ച്ചില്‍ സൂക്ഷിച്ച ഇരുചക്രവാഹനമാണ് ഇവര്‍ മോഷ്ടിച്ചത്. ഒരാള്‍ സ്ഥലം നിരീക്ഷിച്ച് ആളില്ലെന്ന് ഉറപ്പുവരുത്തിയശേഷം മറ്റേയാള്‍ വാഹനം മോഷ്ടിക്കുകയായിരുന്നു. പ്രത്യേക ടീം രൂപീകരിച്ച് നടത്തിയ അന്വേഷണത്തിലാണ് പ്രതികള്‍ പിടിയിലായത്. ഇരുചക്രവാഹനം നമ്പര്‍ പ്ലേറ്റ് മാറ്റി ഉപയോഗിച്ചു വരികയായിരുന്നു. ഇത് അങ്കമാലിയില്‍ നിന്ന് കണ്ടെടുത്തു. 

ഇന്‍സ്‌പെക്ടര്‍ കെ. ബ്രിജു കുമാര്‍, എസ്. ഐ. ടി. കെ. സുധീര്‍, എ. എസ്. ഐ സിനു മോന്‍ എസ്. സി. പി. ഒമാരായ സജിത്ത്, സെബാസ്റ്റിയന്‍ തുടങ്ങിയവരാണ് അന്വേഷണ സംഘത്തിലുണ്ടായിരുന്നത്.

Post a Comment

0 Comments