banner

പാർക്കിങ് ഏരിയയിൽ പിഞ്ചു കുഞ്ഞിനെ കിടത്തി ഉറക്കിയ ശേഷം അമ്മ ജോലിക്ക് പോയി; കാർ കയറി മൂന്ന് വയസുകാരിക്ക് ദാരുണാന്ത്യം

ഹൈദരാബാദ് : അപ്പാർട്ട്‌മെന്റിലെ പാർക്കിംഗ് ഏരിയയിൽ കിടത്തി ഉറക്കിയ കുഞ്ഞിനുമേൽ കാർ കയറി ദാരുണമരണം. തെലങ്കാനയിലെ ഹൈദരാബാദിനു സമീപം ഹയാത്നഗറിലാണ് സംഭവം. പാർക്കിങ് ഏരിയയിൽ ഉറങ്ങിക്കിടന്ന മൂന്നു വയസ്സുകാരിക്ക് മുകളിൽ കാർ കയറുകയായിരുന്നു. ലക്ഷ്മി എന്ന പെൺകുട്ടിയാണ് മരിച്ചത്.പുറത്തു കനത്ത ചൂടായതിനാൽ ജോലി സമയത്ത് കുഞ്ഞിനെ കാർ പാർക്കിങ് ഏരിയയിൽ കിടത്തിയെന്നാണ് കുട്ടിയുടെ അമ്മ പറയുന്നത്. നിലത്ത് തുണി വിരിച്ച് കുഞ്ഞിനെ കിടത്തിയതായിരുന്നു.

ഈ സമയത്ത് അപ്പാർട്ട്‌മെന്റിലെ താമസക്കാരനായ ഹരി രാമകൃഷ്ണ, പതിവുപോലെ കാർ പാർക്കു ചെയ്യാനായി ഓടിച്ചുകയറ്റിയപ്പോഴാണ് കുഞ്ഞിന്റെ ദേഹത്തുകൂടി വാഹനം കയറിയത്. സ്ഥിരം പാർക്ക് ചെയ്യുന്ന സ്ഥലമായതിനാൽ ശ്രദ്ധിച്ചില്ലെന്നാണ് ഇയാൾ പറയുന്നത്.

മുന്നോട്ടെടുത്ത കാർ കുട്ടിയുടെ ദേഹത്തുകൂടി കയറുന്നതും, പെട്ടെന്നുതന്നെ ഹരി വാഹനം പിന്നോട്ടെടുക്കുന്നതും വിഡിയോയിൽ കാണാം. കുട്ടി കിടക്കുന്നത് ശ്രദ്ധിച്ചില്ലെന്നാണ് ഹരി പോലീസ് ചോദ്യം ചെയ്യലിൽ വ്യക്തമാക്കിയത്. കുട്ടിയെ തുണികൊണ്ട് മൂടിയിരുന്നെന്നും ഹരി മൊഴി നൽകി. സംഭവത്തിൽ കേസ് രജിസ്റ്റർ ചെയ്ത പോലീസ് അന്വേഷണം ആരംഭിച്ചു.

കുഞ്ഞ് ഉറങ്ങിക്കിടക്കുന്നതു ശ്രദ്ധിക്കാതെ ഹരി രാമകൃഷ്ണ എന്നയാളാണ് കാർ ഓടച്ചുകയറ്റിയത്. സംഭവത്തിന്റെ വിഡിയോ ദൃശ്യങ്ങൾ പുറത്തുവന്നിട്ടുണ്ട്. അപ്പാർട്ട്‌മെന്റിനു സമീപം ജോലിക്കായി എത്തിയ യുവതിയുടെ കുഞ്ഞാണ് ലക്ഷ്മി.

Post a Comment

0 Comments