സുല്‍ത്താന്‍ ബത്തേരി : കെ മുരളീധരനെ പുകഴ്ത്തി പ്രതിപക്ഷ നേതാവ് വി ഡി സതീശന്. പാര്‍ട്ടിയുടെ നെറ്റിപ്പട്ടമാണ് മുരളീധരന് എന്ന് വി ഡി സതീശന് പറഞ്ഞു. യുദ്ധമുഖത്ത് പടവാള് ഉറയിലിടുന്ന നേതാവിന്റെ മകനല്ലെന്ന് മുരളി ഓര്‍ക്കണമെന്നും സതീശന് ആവശ്യപ്പെട്ടു. കെപിസിസി സംഘടിപ്പിച്ച ലീഡേഴ്സ് മീറ്റില്‍ ലോക്സഭാ തെരഞ്ഞെടുപ്പില്‍ മത്സരിക്കാനില്ലെന്ന കെ മുരളീധരന്റെയും ടി എന്‍ പ്രതാപന്റെയും തീരുമാനത്തെ തുടര്‍ന്നാണ് വൈകാരിക രംഗങ്ങള്‍.
മത്സരിക്കാനില്ലെന്ന തീരുമാനവുമായി നേരത്തെയും കെ മുരളീധരനും പ്രതാപനനും രംഗത്തെത്തിയിരുന്നു. എന്നാല്‍ പാര്‍ട്ടിയുടെ ഔദ്യോഗിക വേദിയില്‍ ആദ്യമായാണ് ഇരുവരും ഇക്കാര്യം പറയുന്നത്. വി ഡി സതീശന്റെ അഭിപ്രായത്തോട് ബെന്നി ബെഹനാനും യോജിച്ചു. ഇരുവരും തീരുമാനം തിരുത്തണമെന്നും ബെന്നി ബെഹനാന് ആവശ്യപ്പെട്ടു.
0 Comments