banner

അഴിമതി ആരോപണം ഉയരുമ്പോൾ തീപിടിത്തം; സർക്കാരിന്‍റെ പതിവ് തന്ത്രമെന്ന് പ്രതിപക്ഷനേതാവ് vd-satheesan-slams-kerala-government-for-the-fire-in-kerala

തിരുവനന്തപുരം : തുമ്പ കിന്‍ഫ്ര പാർക്കിലെ മെഡിക്കല്‍ സര്‍വീസ് കോര്‍പ്പറേഷന്റെ മരുന്ന് സംഭരണശാലയിലുണ്ടായ തീപിടിത്തത്തില്‍ ദുരൂഹത ആരോപിച്ച് പ്രതിപക്ഷ നേതാവ് വി ഡി സതീശന്‍.അഴിമതി ആരോപണം ഉയരുമ്പോൾ തീപിടിത്തമുണ്ടാകുന്നത് സർക്കാരിന്‍റെ പതിവ് തന്ത്രമാണെന്നും വി ഡി സതീശൻ ആരോപിച്ചു.

മെഡിക്കല്‍ സര്‍വീസ് കോര്‍പ്പറേഷന്റെ മരുന്ന് സംഭരണശാലയിലെ തീപിടിത്തത്തിൽ ലക്ഷക്കണക്കിന് രൂപയുടെ നാശനഷ്ടമുണ്ടായി.തീപിടിത്തത്തിന് പിന്നില്‍ അട്ടിമറി ഉണ്ടോയെന്ന് സംശയമുണ്ടെന്നും പ്രതിപക്ഷ നേതാവ് പറഞ്ഞു.

കെട്ടിടത്തില്‍ മതിയായ സുരക്ഷയോ തീ അണയ്ക്കുന്നതിനാവശ്യമായ സംവിധാനങ്ങളോ അവിടെ ഉണ്ടായിരുന്നില്ലെന്ന് വി ഡി സതീശൻ ചൂണ്ടിക്കാട്ടി.കോവിഡ് കാലത്തെ മെഡിക്കല്‍ പര്‍ച്ചേസില്‍ അഴിമതിയുണ്ടെന്ന ആരോപണം നിലനില്‍ക്കെയാണ് തീപിടിത്തമെന്നത് ദുരൂഹത വര്‍ധിപ്പിക്കുന്നു.

അന്വേഷണം പുരോഗമിക്കുന്നതിനിടെയാണ് കൊല്ലത്തും ഇപ്പോള്‍ തിരുവനന്തപുരത്തും മരുന്നുസംഭരണ ശാലകളില്‍ തീപിടിത്തമുണ്ടായി ലക്ഷക്കണക്കിന് രൂപയുടെ നാശനഷ്ടമുണ്ടായത്.അഴിമതി പിടിക്കപ്പെടുമ്പോള്‍ തീപിടിക്കുന്നത് സര്‍ക്കാരിന്റെ പതിവ് തന്ത്രമാണ്.തീപിടിത്തം ഗൗരവമായി അന്വേഷിക്കണമെന്നും പ്രതിപക്ഷനേതാവ് ആവശ്യപ്പെട്ടു.

Post a Comment

0 Comments