തൃശൂര്‍ : കാട്ടുപന്നിയുടെ ആക്രമണത്തില്‍ സ്കൂട്ടര്‍ യാത്രക്കാരായ സഹോദരങ്ങള്‍ക്ക് പരിക്കേറ്റു. പാഞ്ഞാള്‍ കാരപ്പറമ്പില്‍ വീട്ടില്‍ രാധ (33), പൈങ്കുളം കരിയാര്‍കോട് വീട്ടില്‍ രാകേഷ് (30) എന്നിവര്‍ക്കാണ് പരിക്കേറ്റത്. ചേലക്കര പൈങ്കുളത്ത് രാവിലെ ഏഴിനാണ് സംഭവം. ജോലിക്ക് പോവുകയായിരുന്ന സഹോരങ്ങളെ കാട്ടുപന്നി ആക്രമിക്കുകയായിരുന്നു. പരിക്കേറ്റവരെ തൃശൂര്‍ അശ്വനി ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.
0 Comments