banner

നാട്ടിലും കാട്ടിലും വിലസുന്നു; വയനാട്ടിലെ കാട്ടാനകളുടെ കണക്കെടുക്കാന്‍ വനംവകുപ്പ്

സുല്‍ത്താന്‍ബത്തേരി : വയനാട്ടിലെ കാട്ടാനകളുടെ കണക്കെടുക്കാന്‍ വനംവകുപ്പ്. ആറ് വര്‍ഷത്തിനു ശേഷമാണ് വയനാട്ടിലെ കാട്ടാനകളുടെ കണക്കെടുക്കുന്നത്. വയനാട് വന്യജീവി സങ്കേതതത്തിലെ ഇരുപത്തിമൂന്നും സൗത്ത് വയനാട് ഡിവിഷനെ പതിനേഴും നോര്‍ത്ത് വയനാട് ഡിവിഷനെ പതിനാലും ബ്ലോക്കുകളായി തിരിച്ചാണ് കണക്കെടുപ്പ്. ആകെയുള്ള അമ്പത്തിനാല് ബ്ലോക്കുകളില്‍ മൂന്ന് ദിവസമായി നടക്കുന്ന സര്‍വ്വേയില്‍ ഇക്കോ ഡവലപ്മെന്റ് കമ്മിറ്റി, വനംസംരക്ഷണ സമിതി ജീവനക്കാരുള്‍പ്പെടെ പങ്കെടുക്കും. നാല് പേരായിരിക്കും ഓരോ ബ്ലോക്കിലും സര്‍വ്വേ സംഘത്തിലുണ്ടാകുക.

കഴിഞ്ഞ ദിവസം ബ്ലോക്ക് തിരിച്ചുള്ള കണക്കെടുപ്പാണ് നടന്നത്. ശരാശരി മൂന്ന് ചതുരശ്ര കിലോമീറ്റര്‍ വിസ്തീര്‍ണമുള്ള ഓരോ ബ്ലോക്കിലും സര്‍വ്വേ സംഘം കാല്‍നടയായി സഞ്ചരിച്ച് ആനകളുടെ എണ്ണവും ഭൂപ്രദേശത്തിന്റെ പ്രത്യേകതകളും രേഖപ്പെടുത്തും. കേരളത്തില്‍ വയനാടിന് പുറമേ പെരിയാര്‍, ആനമുടി, നിലമ്പൂര്‍ കാടുകളിലും സര്‍വ്വേ നടക്കും. വയനാടുമായി അതിര്‍ത്തി പങ്കിടുന്ന സംസ്ഥാനങ്ങളായ തമിഴ്നാട്ടിലും കര്‍ണാടകയിലും മേല്‍പ്പറഞ്ഞ ദിവസങ്ങളിലാണ് സര്‍വ്വേ നടക്കുന്നത്. കാട്ടാനകള്‍ അതിര്‍ത്തി കടന്നും സഞ്ചരിക്കുന്നതിനാലാണ് ഒന്നിച്ച് കണക്കെടുക്കുന്നത്.

Post a Comment

0 Comments